ഗർഭിണിയായ നായയോട് കൊടുംക്രൂരത; തേയില തോട്ടത്തിൽ കമ്പി കെട്ടിയിട്ട് ഉപേക്ഷിച്ച നിലയിൽ, മിണ്ടാപ്രാണിയെ രക്ഷപ്പെടുത്താന്‍ പഞ്ചായത്തിനോടും അഗ്നിശമനസേനയോടും ആവശ്യപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല

ഇടുക്കിയിൽ ഗർഭിണിയായ നായയെ തേയില തോട്ടത്തിൽ കെട്ടിയിട്ടിട്ട് കടന്നു കളഞ്ഞു. പഴയ മൂന്നാര്‍ ഹെഡ്‌വര്‍ക്‌സ് ജലാശയത്തിന് സമീപത്തെ തെയിലത്തോട്ടത്തിലാണ് ഗര്‍ഭിണിയായ നായയെ അജ്ഞാതര്‍ കമ്പികൊണ്ട് കഴുത്തില്‍കെട്ടിയിട്ട നിലയില്‍ ഉപേക്ഷിച്ചിരുന്നത്. സമീപവാസികളായ ഭാസ്കരനും ബന്ധുക്കളുമായിരുന്നു സഹായമായെത്തിയത്. നായപ്രസവത്തിൽ ആറ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി ആയിരുന്നു സമീപത്തെ തേയിലതോട്ടത്തിൽ മൂന്നു നായ്കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടത്. ഇതിനെ തുടർന്നായിരുന്നു ഭാസ്കരനും ബന്ധുക്കളും അന്വേഷണം നടത്തിയത്. ഒടുവിൽ കഴിഞ്ഞ ദിവസമായിരുന്നു തേയില കാട്ടിൽ അവശനിലയിൽ നായയെ കണ്ടത്.
നായയുടെ ഒപ്പം അഞ്ചു കുഞ്ഞുങ്ങളായിരുന്നു ഉണ്ടായിരുന്നത്. നായയെ കണ്ടെത്തിയുടൻ തന്നെ ഭക്ഷണം നൽകി. കുഞ്ഞുങ്ങൾക്ക് പാലും ബിസ്ക്കറ്റും കൂടെ ഇവർ നൽകി. ശേഷം പട്ടിയുടെ കഴുത്തിലെ കമ്പി മാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
കഴുത്തിലെ കമ്പിമാറ്റി മിണ്ടാപ്രാണിയെ രക്ഷപ്പെടുത്താന്‍ പഞ്ചായത്തിനോടും അഗ്നിശമനസേനയോടും ആവശ്യപ്പെട്ടിട്ടും മറുപടി ഇതുവരെയും ലഭിച്ചിട്ടില്ലെന്നും ഭാസ്കരൻ പറയുന്നു. കമ്പി മുറുകി കിടക്കുന്നതിനാൽ ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. നായപിടുത്തക്കാരുടെ സഹായത്തോടെ എങ്കിലും ഈ മിണ്ടാപ്രാണിയെ രക്ഷിക്കണമെന്ന ആവശ്യമാണ് ഭാസ്കരനും ബന്ധുക്കൾക്കും.
https://www.facebook.com/Malayalivartha

























