കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം; ഫയര്‍ ഫോഴ്‌സിന്റെ പതിനൊന്ന് യൂണിറ്റുകൾ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു; തീപിടിത്തത്തിന്റെ കാരണംവ്യക്തമല്ലെന്ന് അധികൃതർ

കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിച്ചത്. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഫയര്‍ ഫോഴ്‌സിന്റെ പതിനൊന്ന് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കാറ്റും ചൂടും മൂലം തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രമകരമായി തുടരുകയാണെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.ഇവിടെ പല സ്ഥലങ്ങളിലായി ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും വെള്ളമില്ലാതിരുന്നതു തിരിച്ചടിയായി.
ഏകദേശം മൂന്നു മണിക്കൂറിനു ശേഷമാണ് ഇവയിലൂടെ വെള്ളമെത്തിക്കാന്‍ സാധിച്ചത്. അതുവരെ എട്ട് ഫയര്‍ യൂണിറ്റുകള്‍ ഉപയോഗിച്ചാണ് തീയണയ്ക്കാനുള്ള ശ്രമം നടത്തിയത്.
സമീപത്തുള്ള തോട്ടില്‍നിന്നു മോട്ടര്‍ അടിച്ച് വെള്ളം എത്തിക്കുന്നതിനും ശ്രമിക്കുന്നുണ്ട്. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. പ്രദേശത്താകെ പുകപടലങ്ങള്‍ വ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























