Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

സിപിഎമ്മിന്റെ ചില തലമുതിര്‍ന്ന നേതാക്കളുടെ കിങ്ങിണിക്കുട്ടന്‍ പ്രയോഗം കേരളം മറന്നിട്ടില്ല... അന്ന് മക്കളാണ് കിങ്ങിണിക്കുട്ടന്‍മാരെങ്കില്‍ ഇന്ന് മരുമക്കളാണ്. . വിവാദങ്ങള്‍ ഇല്ലെങ്കില്‍ മുഖ്യനും ടീമിനും ഉറക്കമില്ല എന്ന സ്ഥിതിയാണ്... കാരണം തിരഞ്ഞെടുപ്പ് അടുത്തതോടെ നാലുവഴിക്കും വെടിക്കെട്ട് തന്നെ

06 MARCH 2021 12:16 PM IST
മലയാളി വാര്‍ത്ത

സിപിഎമ്മിന്റെ ചില തലമുതിര്‍ന്ന നേതാക്കളുടെ കിങ്ങിണിക്കുട്ടന്‍ പ്രയോഗം കേരളം മറന്നിട്ടില്ല... അന്ന് മക്കളാണ് കിങ്ങിണിക്കുട്ടന്‍മാരെങ്കില്‍ ഇന്ന് മരുമക്കളാണ്. . വിവാദങ്ങള്‍ ഇല്ലെങ്കില്‍ മുഖ്യനും ടീമിനും ഉറക്കമില്ല എന്ന സ്ഥിതിയാണ്... കാരണം തിരഞ്ഞെടുപ്പ് അടുത്തതോടെ നാലുവഴിക്കും വെടിക്കെട്ട് തന്നെ.

പ്രതിപക്ഷ പാര്‍ട്ടികളുടെ വക ഒരു വശത്ത് മറുവശത്ത് കിഫ്ബി . ലാവ്‌ലിന്‍, സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ വേറെയും. ഇപ്പോഴിതാ വീണ്ടും തുടക്കം മുതല്‍ സർക്കാരിനെ കാര്‍ന്നു തിന്നുന്ന ബന്ധുനിയമനവിവാദം തിരഞ്ഞെടുപ്പിലും.

അപ്പോള്‍ പിന്നെ ശാപം പിടിച്ച സര്‍ക്കാരല്ലേ. ആണല്ലോ. ഒരുപാട് അമ്മമാരുടെ വിശ്വാസികളുടെയൊക്കെ ശാപം ഒരു വശത്ത്. മറുവശത്ത് സാധാരണക്കാരന്‍ ജീവിക്കാനായി പെടാപാട് പെടുമ്പോള്‍ അധികാര കസേരികളിലിരുന്നുകൊണ്ട് പലതിലും കൈയിട്ടു വാരി ആര്‍ത്തുപിടിച്ച് മക്കള്‍വാല്‍സല്യം കാണിക്കുന്ന ചിലര്‍ക്ക് കിട്ടുന്ന കര്‍മഫലമാണീ പുകിലുകള്‍.

കരുണാകരനെയും കോണ്‍ഗ്രസിനെയും മക്കള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ കുടഞ്ഞെറിഞ്ഞവര്‍ അതേ നാറ്റത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കു്ന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പട്ടികയിലും ബന്ധു നിയമനം തന്നെയാണ് . പിണറായി വിജയന്റെ മരുമകന്‍ പി.എ.മുഹമ്മദ് റിയാസാണ് ബേപ്പൂരില്‍ സ്ഥാനാര്‍ത്ഥി. മന്ത്രി എ.കെ.ബാലന്‍ ഒഴിയുന്ന തരൂരില്‍ ഭാര്യ ഡോ.പി.കെ.ജമീല മത്സരിക്കുന്നുണ്ട് .സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദുവാണ് ഇരിങ്ങാലക്കുടയില്‍ സ്ഥാനാര്‍ത്ഥി.

ചവറയില്‍ മുന്‍ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനും ബിനോയി കോടിയേരിയുടെ ബിസിനസ്സ് പങ്കാളി എന്ന നിലയില്‍ വിവാദത്തില്‍ പെട്ടയാളുമായ ഡോ.സുജിത് വിജയന്‍ സിപിഎം ചിഹ്നത്തില്‍ മത്സരിക്കും. സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ സ്ഥാനാര്‍ത്ഥികളാകുന്നത് ചുരുക്കമാണ്.

അമ്മായിഅച്ഛനും മരുമകനും ഒരേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യം. ഇതിനു മുന്‍പ് ഒരേ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അച്ഛനും മകനും ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറുമാണ്. അതിനുശേഷം ആദ്യമായിട്ടാണ് ഒരേ വീട്ടലെ രണ്ടു പേര്‍ ഒന്നിച്ച് മത്സരിക്കുന്നത്.

തലയെടുപ്പള്ളവരൊക്കെ പുറത്താക്കി പിണറായിയും പറഞ്ഞാല്‍ അനുസരിക്കുന്ന പിള്ളേരും നയിച്ചാല്‍ മതി എന്ന നിലയിലാണ് സിപിഎം സ്ഥാനാര്‍ഥി പട്ടിക ഡോ.തോമസ് ഐസക്ക്, ജി.സുധാകരന്‍, എ.കെ.ബാലന്‍, ഇ.പി. ജയരാജന്‍,സി. രവീന്ദ്രനാഥ് എന്നീ മന്ത്രിമാര്‍ക്ക് സീറ്റില്ല. സ്പീക്കറടക്കം 23 സിറ്റിങ് എംഎല്‍എമാര്‍ക്കു മത്സരിക്കാനാകില്ല. രണ്ടു ടേം തുടര്‍ച്ചയായി മത്സരിച്ചവര്‍ വേണ്ടന്നു പറഞ്ഞാണ് ഒഴിവാക്കിയത്.

നിബന്ധന ഒഴിവാക്കി കെ.ടി.ജലീലിന് സീറ്റ് നല്‍കി. തവനൂരില്‍ ജലീല്‍ തന്നെയാകും സ്ഥാനാര്‍ത്ഥി. കുന്നംകുളത്ത് എ.സി.മൊയ്തീനും വീണ്ടും മത്സരിക്കും. മന്ത്രി എ.കെ.ബാലന്‍ ഒഴിയുന്ന തരൂരില്‍ ഭാര്യ ഡോ.പി.കെ.ജമീലയെയാണ് സ്ഥാനാര്‍ത്ഥി. പിണറായി വിജയന്റെ നല്ല ബുക്കില്‍ പെടാത്ത കെ സുരേഷ് കുറുപ്പിനു സീറ്റില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എം.ബി. രാജേഷിനും വി.എന്‍.വാസവനും കെ.എന്‍.ബാലഗോപാലും പി രാജീവും മത്സരിക്കും. എന്നാല്‍ പി ജയരാജനു സീറ്റില്ല.

വിവാദത്തില്‍ പെട്ട കാരാട്ട് റസാഖിനുവരെ കൊടുവള്ളിയില്‍ സിപിഎം സീറ്റുണ്ട്. പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ യു പ്രതിഭ കായകുളത്ത് സീറ്റ് ഉറപ്പിച്ചു. ലൈംഗികാരോപണം നേരിട്ട ഷൊര്‍ണൂരില്‍ പി.കെ.ശശിക്കു സീറ്റില്ല. കണ്ണ്തട്ടാതിരിക്കാന്‍ എന്തെങ്കിലും വേണമല്ലോ അല്ലേ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (9 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (9 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (9 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (10 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (10 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (10 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (10 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (10 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (11 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (11 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (12 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (12 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (12 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends