Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

തലസ്ഥാന ജില്ലയില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമാകുന്നു.... സ്വകാര്യ ആശുപത്രികളിലേയ്ക്കുളള വാക്സിന്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

07 MARCH 2021 09:56 AM IST
മലയാളി വാര്‍ത്ത

തലസ്ഥാന ജില്ലയില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമാകുന്നു. ഇതേ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലേയ്ക്കുളള വാക്സിന്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

മെഗാ വാക്സിന്‍ ക്യാമ്പുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനര്‍ഹരെ തിരുകി കയറ്റിയതാണ് വാക്സിന്‍ ക്ഷാമത്തിന് കാരണമെന്നാണ് പ്രധാന ആക്ഷേപം. ഇനി മുതല്‍ ജില്ലാ ആശുപത്രിയില്‍ പ്രതിദിനം 300 പേര്‍ക്കും താലൂക്ക് ആശുപത്രികളില്‍ 200 പേര്‍ക്കും മാത്രമേ വാക്സിന്‍ നല്‍കുകയുളളൂ.




കഴിഞ്ഞ ദിവസങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പടെ വാക്സിന്‍ കിട്ടാതെ മടങ്ങുന്ന കാഴ്ച തിരുവനന്തപുരത്തെ പല ആശുപത്രികളിലും ഉണ്ടായിരുന്നു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയെത്തിയ പലര്‍ക്കും ഒരാഴ്ച കഴിഞ്ഞ് വരാനും നിര്‍ദേശം നല്‍കി വിട്ടു. അര്‍ഹരായവര്‍ക്ക് നിഷേധിക്കപ്പെട്ടപ്പോള്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലുള്‍പ്പടെ നടത്തിയ മെഗാ വാക്സിന്‍ ക്യാമ്പുകളില്‍ അനധികൃതമായി കയറിപയറ്റി വാക്സിന്‍ സ്വീകരിച്ചത് നിരവധി പേരാണ്. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട് ജില്ലയിലും വാക്സിന്‍ ക്ഷാമം രൂക്ഷമാണ്.



അതേസമയം മാര്‍ച്ച് അഞ്ചിന് രാജ്യത്ത് 15 ലക്ഷം പേര്‍ കോവിഡ് 19 ന് എതിരായ വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതുവരെ ഒറ്റ ദിവസം നടത്തിയ ഏറ്റവും ഉയര്‍ന്ന വാക്സിനേഷന്‍ തോതാണിത്. നിലവില്‍ രാജ്യത്ത് 1.94 കോടിയിലധികം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിക്കഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ജനുവരി 16ന് ആണ് ആരംഭിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് അദ്യഘട്ടത്തില്‍ വാക്സിന്‍ വിതരണം നടത്തിയത്. കോവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികള്‍ക്ക് ഫെബ്രുവരി രണ്ടുമുതല്‍ വാക്സിന്‍ നല്‍കാന്‍ ആരംഭിച്ചു. ആദ്യ ഡോസിന് ശേഷം 28 ദിവസം പൂര്‍ത്തിയായവര്‍ക്ക് രണ്ടാം ഡോസ് ഫെബ്രുവരി 13 മുതല്‍ നല്‍കിത്തുടങ്ങി.

 



വാക്സിന്‍ വിതരണത്തിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് ഒന്നിന് ആരംഭിച്ചു. 60 വയസ്സ് പിന്നിട്ടവര്‍ക്കും 45 വയസ്സിനു മുകളിലുള്ള, മറ്റു രോഗങ്ങളുള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (4 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (5 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (5 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (7 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (7 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (9 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (9 hours ago)

Malayali Vartha Recommends