Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അത് വേണ്ടിയിരുന്നില്ല... മാന്ത്രികനായ മാന്‍ഡ്രോക്കായി ജോസ് കെ മാണി അടികൂടി തിരികെയെത്തുമെന്ന് കരുതിയവര്‍ക്കെല്ലാം തെറ്റി; പിജെ ജോസഫിന് 9 സീറ്റ് മാത്രം കിട്ടുമ്പോള്‍ ചോദിച്ച 13 സീറ്റും വാങ്ങി ജോസ് കെ മാണി കരുത്ത് തെളിയിച്ചു; സിപിഐയുടെ അടി പ്രതീക്ഷിച്ചെത്തിയവര്‍ക്ക് കാനത്തിന്റെ ചുട്ട മറുപടി; തന്റെ വായില്‍ നിന്നും ബ്രേക്കിംഗ് ന്യൂസിനായി ഒന്നും കിട്ടില്ല; തലയില്‍ കൈവച്ച് ചെന്നിത്തല

10 MARCH 2021 08:46 AM IST
മലയാളി വാര്‍ത്ത

എല്‍ഡിഎഫില്‍ അടി പ്രതീക്ഷിച്ച എല്ലാവര്‍ക്കും തെറ്റി. മാത്രമല്ല ജോസ് കെ മാണിയെ ചൊല്ലി ഒരു കലാപവും നടന്നില്ല. സിപിഐ ചങ്ങനാശേരിയെ ചൊല്ലി കലഹിക്കുമെന്ന് വിചാരിച്ചെങ്കിലും അതും കാനം മാനേജ് ചെയ്തു.

സീറ്റ് വിഭജനം ഏതാണ്ട് പൂര്‍ത്തിയാകുമ്പോള്‍ കേരള കോണ്‍ഗ്രസ് എം ഒഴിച്ച് എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ അതൃപ്തിയിലും അമര്‍ഷത്തിലുമായി. സ്വന്തം സീറ്റുകള്‍ വിട്ടുകൊടുത്ത് കേരള കോണ്‍ഗ്രസിനോടു കാട്ടിയ ഔദാര്യത്തിന്റെ പേരില്‍ സിപിഎമ്മില്‍ പ്രാദേശികമായ പ്രതിഷേധം അണപൊട്ടി. പക്ഷെ അതെല്ലാം ഉടന്‍ കെട്ടടങ്ങും.

 


കേരള കോണ്‍ഗ്രസ് പുതുതായി വരികയും എല്‍ജെഡി തിരിച്ചുവരികയും ചെയ്തതിനാല്‍ സീറ്റ് വിഭജനത്തില്‍ എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്നു മുന്‍കൂറായി സിപിഎം പറഞ്ഞിരുന്നു. ഏതാനും സീറ്റുകള്‍ ത്യജിച്ചു പാര്‍ട്ടി മാതൃക കാട്ടി.

പക്ഷേ, കേരള കോണ്‍ഗ്രസ് തൃപ്തരായെങ്കില്‍ മറ്റുള്ളവരെല്ലാം അതൃപ്തിയില്‍ എന്നായി അന്തിമ ഫലം. പതിറ്റാണ്ടുകളായുള്ള യുഡിഎഫ് ബന്ധം വിഛേദിച്ച് വന്ന കക്ഷി എന്നതു കണ്ട് മാന്യമായ പരിഗണന കേരള കോണ്‍ഗ്രസിനോട് കാട്ടിയേ തീരൂവെന്നു സിപിഎം നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ അടുപ്പിച്ചു നിര്‍ത്താന്‍ ബലമുളള പാലമായി അവര്‍ ജോസ് കെ.മാണിയുടെ കക്ഷിയെ കരുതുന്നു.

 

 

 


അതേസമയം സിപിഎമ്മിന്റെ ന്യായം ദഹിക്കുന്നില്ല. 10 സീറ്റു പോലും കേരള കോണ്‍ഗ്രസിനു കൊടുക്കേണ്ട കാര്യമില്ല എന്നായിരുന്നു സിപിഐയുടെ അഭിപ്രായം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് വന്നതു ഗുണം ചെയ്തുവെങ്കിലും പുറത്ത് ചിത്രീകരിക്കപ്പെട്ട നേട്ടം ആ വരവു കൊണ്ട് ഉണ്ടായില്ല എന്നായിരുന്നു അവരുടെ വിശകലനം. പാര്‍ട്ടിയുടെ കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും കേരള കോണ്‍ഗ്രസിനു വിട്ടുകൊടുക്കാന്‍ കാട്ടിയ ഉദാരതയ്ക്കു ചേര്‍ന്ന സമീപനം തിരിച്ച് ഉണ്ടായില്ല എന്ന അമര്‍ഷവും ഉണ്ട്.

ജനതാദള്‍ എസിന് കഴിഞ്ഞ തവണത്തെ 5 സീറ്റ് നാലായി കുറഞ്ഞു. സിറ്റിങ് സീറ്റായ വടകര എല്‍ജെഡിക്ക് കൊടുത്തതില്‍ പ്രതിഷേധം പരസ്യമായ പ്രകടിപ്പിച്ചു.

 

 



യുഡിഎഫ് വിട്ടു വന്ന കേരള കോണ്‍ഗ്രസിനെ കാര്യമായി പരിഗണിച്ചപ്പോള്‍ തിരിച്ചെത്തിയ തങ്ങളെ ക്രൂരമായി തഴഞ്ഞു എന്ന് എല്‍ജെഡി പ്രതിഷേധം ഉന്നയിച്ചു. യുഡിഎഫ് 7 സീറ്റ് നല്‍കിയ ഇടത്തു കിട്ടിയത് 3.

എന്‍സിപിയാകട്ടെ സിറ്റിങ് സീറ്റായ പാലാ കേരള കോണ്‍ഗ്രസിനു കൊടുക്കേണ്ടി വന്നതിനാല്‍ വലിയ നഷ്ടക്കച്ചവടം ആദ്യം തന്നെ ഉണ്ടായി. പാര്‍ട്ടി തന്നെ പിളര്‍ന്നു. 4 സീറ്റില്‍ മത്സരിച്ചിരുന്ന പാര്‍ട്ടിക്ക് കിട്ടിയത് 3.




ജനാധിപത്യ കേരള കോണ്‍ഗ്രസിന് 2016 ല്‍ 4 സീറ്റ് കിട്ടിയപ്പോള്‍ ഇക്കുറി ലഭിച്ചത് ഒന്നു മാത്രം. കേരള കോണ്‍ഗ്രസിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും ഒരേ മേഖലയിലാണ് സ്വാധീനം എന്നതിനാല്‍ വേറെ വഴിയില്ലെന്നു ആദ്യ ചര്‍ച്ചയില്‍ തന്നെ സിപിഎം വ്യക്തമാക്കി.

ഐഎന്‍എല്‍ ഘടകകക്ഷിയായ സാഹചര്യത്തില്‍ 5 സീറ്റ് ചോദിച്ചെങ്കിലും കിട്ടിയത് പഴയ 3 തന്നെ. കേരള കോണ്‍ഗ്രസ് (ബി) 2 സീറ്റ് ചോദിച്ചെ ങ്കിലും വീണ്ടും ഒന്നില്‍ തന്നെ നിന്നു. കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിക്കു വീണ്ടും കണ്ണൂര്‍ സീറ്റ് ലഭിച്ചു. കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് പാര്‍ട്ടി ചെയര്‍മാനായ സ്‌കറിയ തോമസിന് കഴിഞ്ഞ തവണ കടുത്തുരുത്തി കൊടുത്തെങ്കിലും ഇക്കുറി സീറ്റില്ല. ആ സീറ്റും കേരള കോണ്‍ഗ്രസ് എമ്മിന്.

 

 


ഇത്രയൊക്കെ മാറ്റം വന്നിട്ടും വലിയ പ്രതിഷേധമൊന്നും എല്‍ഡിഎഫില്‍ ഉണ്ടായിട്ടില്ല എന്നത് വേറെ കാര്യം. ഇവിടെ ജോസ് കെ. മാണി തകര്‍ക്കുമ്പോള്‍ ജോസഫിന്റെ കാര്യം പരിതാപകരമാണ്. വെറും 9 സീറ്റില്‍ തൃപ്തിപ്പെടേണ്ടി വരും. അതിന്റെ അടി ഉടന്‍ പ്രതീക്ഷിക്കാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (18 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (27 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (42 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends