Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തലസ്ഥാനത്തെ എസ്. എഫ്. ഐ. പ്രവർത്തകർ സർക്കാർ വാഹനം അടിച്ചു തകർത്ത് പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിൻ്റെ രണ്ടാമത്തെ പിൻവലിക്കൽ ഹർജിയും കോടതി തള്ളി... സർക്കാരിനും സർക്കാർ അഭിഭാഷകക്കും രൂക്ഷ വിമർശനം

10 MARCH 2021 07:50 AM IST
മലയാളി വാര്‍ത്ത
തലസ്ഥാനത്തെ എസ്. എഫ്. ഐ. പ്രവർത്തകർ സർക്കാർ വാഹനം അടിച്ചു തകർത്ത് പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാർ സമർപ്പിച്ച രണ്ടാമത്തെ പിൻവലിക്കൽ ഹർജിയും തളളിയ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്  മജിസ്ട്രേട്ട് കോടതി സംസ്ഥാന സർക്കാരിനെയും സർക്കാർ അഭിഭാഷകയെയും രൂക്ഷമായി വിമർശിച്ചു.       പ്രതികളെയും മൂന്നു സാക്ഷികളെയും ഏപ്രിൽ 5 ന് വിചാരണക്കായി ഹാജരാക്കാനും കൻ്റോൺമെൻ്റ് സർക്കിൾ ഇൻസ്പെക്ടറോട് കോടതി ഉത്തരവിട്ടു.  സർക്കാർ കോടതി നടപടികളെ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ കോടതി അനാവശ്യ ഹർജി നൽകിയതിന് കനത്ത പിഴ സർക്കാരിന് ചുമത്തേണ്ടതാണെന്ന് നിരീക്ഷിച്ചു.             എന്നാൽ അതിന് ഈ ഘട്ടത്തിൽ മുതിരുന്നില്ലെന്നും പറഞ്ഞ കോടതി  സർക്കാരിനെ താക്കീത് ചെയ്തു. നിയമ വശങ്ങൾ നോക്കാതെ  സർക്കാരിൻ്റെ ഉത്തരവ് അതേപടി കണ്ണുമടച്ച് വിഴുങ്ങിക്കൊണ്ട് സർക്കാർ അഭിഭാഷക സർക്കാരിൻ്റെ ഉപകരണമായി പ്രവർത്തിച്ചുവെന്ന് വിലയിരുത്തിയ മജിസ്ട്രേട്രേട്ട് എ. അനീസ സർക്കാർ അഭിഭാഷകയായ ഉമാ നൗഷാദിനെ രൂക്ഷമായ ഭാഷയിൽ  ശകാരിക്കുകയും ചെയ്തു.           സ്വതന്ത്രമായ മനസ് അർപ്പിക്കാതെ ബാഹ്യ പ്രേരണായാലും യാതൊരു ഉത്തമ വിശ്വാസവുമില്ലാതെയാണ് സർക്കാർ അഭിഭാഷക ഹർജി സമർപ്പിച്ചത്.  2008 ൽ സർക്കാർ സമർപ്പിച്ച പിൻവലിക്കൽ ഹർജി തള്ളി പ്രതികൾ വിചാരണ നേരിടാൻ ഉള്ള ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ അപ്പീൽ പോയിട്ടില്ല.         ആ സാഹചര്യത്തിൽ പ്രതികൾ വിചാരണ നേരിടാനുള്ള ആദ്യ ഉത്തരവ് നിലനിൽക്കെ അതേ ആവശ്യവുമായി സർക്കാർ ഇറക്കിയ കളവായ രണ്ടാമത്തെ ഉത്തരവ് അതേ പടി വിഴുങ്ങി അതിൻ്റെ പിൻബലത്തിൽ പിൻവലിക്കൽ ഹർജി സമർപ്പിച്ചത് നിയമനടപടികളുടെ ദുരുപയോഗമാണ്. സർക്കാർ നടപടി നീതിന്യായ വ്യവസ്ഥക്ക് ഹാനി വരുത്തുന്നതാണ്.           എക്സിക്യൂട്ടീവിൻ്റെ ആജ്ഞക്ക് മുമ്പിൽ കുനിഞ്ഞു നിന്നാണ് സർക്കാർ അഭിഭാഷക പ്രവർത്തിച്ചത്. ഇത്തരം കേസുകൾ പിൻവലിക്കാൻ അനുമതി നൽകുന്നത് നിയമത്തിൻ്റെ സുഗമമായ പ്രവർത്തനത്തെ ഞെക്കിക്കൊല്ലലും പ്രകടമായ അനീതിയുമാകും. വിചാരണയോടെ പ്രോസിക്യൂഷൻ തുടരാൻ അനുവദിക്കുന്നതാണ് നീതിയുടെ താൽപര്യം സംരക്ഷിക്കാൻ പര്യാപ്തമാകുന്നത്.       സർക്കാരിൻ്റെ ഹർജി നീതിന്യായ വ്യവസ്ഥയിലുള്ള ശരിയല്ലാത്ത ഇടപെടലാണ്. കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യവും പൊതു സമാധാനവും പൊതു നീതിയും  നന്മയും എങ്ങനെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കാൻ സർക്കാരിൻ്റെ ഹർജിയിൽ യാതൊന്നും  പ്രസ്താവിച്ചിട്ടില്ല.    പ്രോസിക്യൂട്ടറുടെ ഹർജിക്ക് യാതൊരു അടിസ്ഥാനമില്ലാത്തതും  നിയമ സാധുതയില്ലാത്തതുമാണെന്നും സർക്കാരിൻ്റെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.          പൊതു മുതൽ നശിപ്പിച്ച് ഖജനാവിന് നഷ്ടം വരുത്തിയ കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യത്തിനും പൊതു നന്മക്കും പൊതു നീതിക്കും  വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് സർക്കാരിൻ്റെ രണ്ടാം പിൻവലിക്കൽ ഹർജിയും കോടതി തള്ളിയത്.     ഇത്തരം കേസുകൾ പിൻവലിക്കാൻ അനുമതി നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. രാഷ്ട്രീയ പ്രക്ഷോഭക്കാർ , ജനക്കൂട്ടം എന്നിവരാലുള്ള പൊതു പൊതുമുതൽ നശീകരണമെന്നത് കേസ് പിൻവലിക്കാനുള്ള കാരണമല്ല.           പ്രതികളായ അഞ്ച് എസ് എഫ് ഐ പ്രവർത്തകർ വിചാരണ നേരിടാനും  കോടതി ഉത്തരവിട്ടു. സാക്ഷി വിസ്താര  വിചാരണക്കായി മൂന്നു സാക്ഷികളെ ഏപ്രിൽ 5 ന് ഹാജരാക്കാൻ കൻ്റോൺമെൻ്റ് സർക്കിൾ ഇൻസ്പെക്ടറോട് മജിസ്‌ട്രേട്ട് എ. അനീസ ഉത്തരവിട്ടു.        എസ് എഫ് ഐ പ്രവർത്തകരായ വലിയറത്തല സ്വദേശി രാജേഷ് , നെല്ലിമൂട് കണ്ണറവിള സ്വദേശി ദിലീപ് , വലിയ വിള സ്വദേശി അജയൻ , കവഡിയാർ സ്വദേശി രഞ്ജിത് , കല്ലിയൂർ സ്വദേശി അഭിലാഷ് എന്നിവരാണ് പൊതുമുതൽ നശിപ്പിക്കൽ കേസിലെ ഒന്നുമുതൽ അഞ്ചു വരെയുള്ള പ്രതികൾ.           2004 ഡിസംബർ 2 ന് പട്ടാപ്പകൽ തലസ്ഥാന ജില്ലയിലെ തൈക്കാട് സംഗീത കോളേജിന് സമീപം പൊതു റോഡിൽ വച്ചാണ് സംഭവം നടന്നത്.       അന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർ അക്രമം അഴിച്ചു വിടുകയായിരുന്നു. മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ പ്രതികൾ സർക്കാർ വാഹനമായ സ്റ്റേറ്റ് കാർ അടിച്ചു തകർത്തു പൊതു ഖജനാവിന് നഷ്ടം വരുത്തിയെന്നാണ് കേസ്.         2008 ൽ എൽ ഡി എഫ്   സർക്കാർ  സമർപ്പിച്ച പിൻവലിക്കൽ ഹർജി കോടതി തള്ളിയിരുന്നു. എന്നാൽ പ്രതികൾ കോടതിയിൽ ഹാജരാകാതെ 2020 വരെ  വിചാരണ നീട്ടുകയായിരുന്നു. ഇതിനിടെ കുറ്റപത്രം വായിച്ച് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തിയിരുന്നു.       വിചാരണക്കായി സാക്ഷി സമൻസ്  പുറപ്പെടുവിക്കാനൊരുങ്ങവേ കേസ് പിൻവലിക്കാൻ സർക്കാർ ഉത്തരവുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ തർക്കമുന്നയിച്ച് കോടതിയെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പിൻവലിക്കൽ ഉത്തരവിൻ്റെ അടിസ്ഥാനത്തിലുള്ള  ഹർജി 2008 ൽ തള്ളിയ കാര്യം വ്യക്തമാക്കിയ കോടതി പ്രതികളോട് വിചാരണ നേരിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയാണ് മാർച്ച് 5 ന് രണ്ടാമതും പിൻവലിക്കൽ ഹർജി സർക്കാർ സമർപ്പിച്ചത്.     "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (18 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (27 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (42 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends