Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കസ്റ്റംസിനു മുന്നിലെത്തേണ്ടുന്നത് ഇന്ന് ; എന്നാൽ കത്ത് ഇതുവരെ കിട്ടിയില്ല എന്ന നിലപാടിലുറച്ച് കോടിയേരി കുടുംബം

10 MARCH 2021 10:41 AM IST
മലയാളി വാര്‍ത്ത

കത്ത് ഇതുവരെ കിട്ടിയില്ല എന്ന് വിനോദിനി ബാലകൃഷ്ണൻ. കസ്റ്റംസിനു മുന്നിൽ ഇന്ന് ഹാജരാകണമെന്നാണ് നിർദ്ദേശം ഉള്ളതായി അറിയപ്പെടുന്നത്. എന്ത് സംഭവിക്കും എന്ന് അറിയാതെ ആശങ്കയിലാണ് എല്ലാവരും.

സി .പി.എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഇന്നാണ് കസ്റ്റംസിനു മുന്നിലെത്തണം എന്ന അറിയിപ്പ് കിട്ടിയിരുന്നത് . ഐ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. എന്നാൽ, കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് കോടിയേരിയും കുടുംബവും.

യൂണീടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ യു.എ.ഇ. കോൺസുലേറ്റിലേക്കു വാങ്ങിനൽകിയ ഏഴ് ഐ ഫോണുകളിൽ ഏറ്റവും വിലയേറിയത് വിനോദിനിയാണ് ഉപയോഗിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ ജയിലിൽക്കഴിയുന്ന ബിനീഷ് കോടിയേരി ഈ ഫോൺ ഉപയോഗിച്ചതായും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.

ഐഫോൺ വിവാദത്തിൽ വിനോദിനി ബാലകൃഷ്ണന്റെ പേര് ഉയർന്നു വന്നതോടെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന വാർത്തകളും പരന്നിരുന്നു. ഇന്നാണ് കസ്റ്റംസിനു മുന്നിൽ എത്തണമെന്ന് തരത്തിലുള്ള വിവരങ്ങൾ വന്നത്. എന്നാൽ ഇന്ന് അവർ എത്തുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണേണ്ട എന്ന കാര്യം തന്നെയാണ്.

സന്തോഷ് ഈപ്പൻ യുഎഇ കോൺസൽ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോൺ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം ആരംഭിച്ചിരുന്നു . കസ്റ്റംസ് വിനോദിനി യെ ചോദ്യം ചെയ്താൽ ഉടനെ വിനോദിനി ബാലകൃഷ്ണന്റെ മൊഴിയെടുക്കാൻ ഇഡിയുടെ കൊച്ചി, ബെംഗളൂരു യൂണിറ്റുകൾ തയാറെടുക്കുകയാണ് .

ഐ ഫോൺ കുറച്ചുനാൾ ഉപയോഗിച്ചിരുന്നതു ബിനീഷ് കോടിയേരിയാണെന്നു കോൾ പട്ടിക പരിശോധിച്ചതിൽ നിന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. വിനോദിനിയുടെ പേരിലുള്ള സിം കാർഡാണ് ബിനീഷ് ഉപയോഗിച്ചിരുന്നതെന്ന സൂചനയാണ് കസ്റ്റംസ് ഇഡിക്ക് കൈമാറിയത്. ഇതിൽ നിന്നുളള ചില കോളുകളിൽ ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകളും ശ്രദ്ധയിൽപെട്ടതോടെയാണ് ബെംഗളൂരു ഇഡിയും അന്വേഷണത്തിനു മുതിരുന്നത്.

സ്വർണക്കടത്ത് പിടിക്കപ്പെട്ടതിനു ശേഷവും ഈ ഫോൺ ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ലൈഫ് മിഷൻ കേസിനൊപ്പം, യുഎഇ വീസ സ്റ്റാംപിങ് കരാർ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷൻസും കേസിന്റെ ചിത്രത്തിലേക്കു വന്നതോടെ ഫോൺ ഓഫാക്കി. യുഎഎഫ്എക്സ് സൊല്യൂഷൻസിന്റെ പാർട്നറെ ബെംഗളൂരുവിൽ ബിനീഷ് കോടിയേരി ഉൾപ്പെട്ട കേസിൽ ചോദ്യം ചെയ്തിരുന്നു.

എന്നാൽ വിനോദിനി ഇന്ന് ഹാജരായില്ലെങ്കിൽ വീണ്ടും നോട്ടിസ് നൽകാനാണ് കസ്റ്റംസ് തീരുമാനം. ഫോൺ സ്വപ്നയ്ക്ക് കൈമാറിയതാണ് എന്നാണു സന്തോഷ് ഇൗപ്പൻ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് കോടതിയുടെ അനുമതി തേടും. ഫോൺ എങ്ങനെ കിട്ടിയെന്ന വിനോദിനിയുടെ ഉത്തരത്തിനു േശഷമാകും കസ്റ്റംസ് വീണ്ടും സ്വപ്നയിലേക്കും തുടർ ചോദ്യങ്ങളിലേക്കും പോകുക.

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉള്‍പ്പെട്ട ഐ ഫോണ്‍ വിവാദം ഇപ്പോൾ കനക്കുകയാണ് . സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോണുകളിൾ ഒന്ന് ഉപയോഗിച്ചത് വിനോദിനിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. 1.13 ലക്ഷം രൂപയുടെ ഫോണാണ് വിനോദിനി ഉപയോഗിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തൽ. എന്നാൽ രാഷ്ട്രീയ വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി വിനോദിനി രംഗത്ത് വന്നിരുന്നു .

സന്തോഷ് ഈപ്പൻ തനിക്ക് ഐഫോൺ തന്നിട്ടില്ലെന്ന് അവർ വെളിപ്പെടുത്തി. മാത്രമല്ല സന്തോഷ് ഈപ്പനെ തനിക്ക് അറിയില്ലെന്നും വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു . കസ്റ്റംസ് നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്നും വിനോദിനി പറഞ്ഞിരിക്കുകയാണ്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നായിരുന്നു വിവരങ്ങൾ കിട്ടിയത്. എന്നാൽ കസ്റ്റംസ് നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് വിനോദിനി വെളിപ്പെടുത്തിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (16 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (25 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (40 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends