ജീവനക്കാരുടെ യൂണിഫോമില്‍ പരസ്യം, സ്പെയര്‍പാര്‍ട്സ് വില്‍പ്പന, ഇന്ധനക്കച്ചവടം, റീട്ടെയില്‍ മാര്‍ട്ടുകള്‍ തുടങ്ങി വരുമാനമുണ്ടാക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

ജീവനക്കാരുടെ യൂണിഫോമില്‍ പരസ്യം, സ്പെയര്‍പാര്‍ട്സ് വില്‍പ്പന, ഇന്ധനക്കച്ചവടം, റീട്ടെയില്‍ മാര്‍ട്ടുകള്‍ തുടങ്ങി വരുമാനമുണ്ടാക്കാന്‍ പലവഴി തേടുകയാണ് കെ.എസ്.ആര്‍.ടി.സി
പെന്‍ഷന്‍ നല്‍കാന്‍ 60 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിട്ടും മാസവരവും ചെലവും തമ്മില്‍ 45-60 കോടി രൂപയുടെ അന്തരമാണുള്ളത്. ഇതു മറികടക്കാന്‍ ചെലവ് ചുരുക്കല്‍ മുതല്‍ സ്വകാര്യപങ്കാളിത്തത്തോടെയുള്ള വാണിജ്യസമുച്ചയങ്ങള്‍ വരെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മാസം 42.5 കോടി രൂപ അധികവരുമാനം കണ്ടെത്താനുള്ള പദ്ധതി മാനേജ്‌മെന്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു.
നിലവിലെ ബസുകള്‍ സി.എന്‍.ജി., എല്‍.എന്‍.ജിയിലേക്ക് മാറ്റുമ്പോള്‍ ഇന്ധനച്ചെലവില്‍ 17.37 കോടി രൂപ മാസം ലാഭിക്കാമെന്നാണ് പ്രതീക്ഷ.
നിലവിലെ ഷോപ്പിങ് കോംപ്ലക്സുകള്‍ സജ്ജമാകുമ്പോള്‍ അഞ്ചുകോടി രൂപയും പ്രതീക്ഷിക്കുന്നു. സ്പെയര്‍പാര്‍ട്‌സ് ചില്ലറ വില്‍പ്പനയാണ് കൈവെക്കുന്ന മറ്റൊരു മേഖല. മറ്റു വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്ടുകള്‍കൂടി വിറ്റാല്‍ ലാഭകരമാകുമെന്നാണ് നിഗമനം. ഇതിനായി സ്റ്റോര്‍വിഭാഗം അടിമുടി മാറ്റും. 70 പമ്പുകള്‍ തുടങ്ങാനും ധാരണയായി. 3.15 കോടി രൂപയാണ് മാസവാടക. കൊറിയര്‍ സര്‍വീസിലൂടെ മാസം ഒരുകോടി രൂപയും ലക്ഷ്യമിടുന്നു.
നിലവിലെ വര്‍ക്ഷോപ്പുകള്‍ ക്രമീകരിച്ചാല്‍ മാത്രം ആറുകോടി രൂപ കിട്ടുമെന്നാണ് പ്രതീക്ഷ. മറ്റുവാഹനങ്ങളുടെ അറ്റകുറ്റപ്പണി ഏറ്റെടുക്കുന്നതിലൂടെ 28 ലക്ഷം രൂപയും കിട്ടും.
ശമ്പളവിതരണം സ്പാര്‍ക്കിലേക്ക് മാറ്റുമ്പോള്‍ 2.28 കോടി രൂപയും ലഭിക്കും. റീട്ടെയില്‍ മാര്‍ട്ടിലും കൈവെക്കുന്നുണ്ട്. ഇതിനായി ഉപയോഗശൂന്യമായ 150 ബസുകള്‍ വാടകയ്ക്ക് നല്‍കും. ഒരു ബസില്‍ നിന്നും 20,000 രൂപ വാടകയാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതി വ്യാപിപ്പിക്കും.
"
https://www.facebook.com/Malayalivartha
























