ഉന്നതവിദ്യാഭ്യാസമേഖലയെ എല്‍.ഡി.എഫ്. സര്‍ക്കാർ വഞ്ചിച്ചു ; നിയമസഭാതെരെഞ്ഞെടുപ്പില്‍ ജനം വിധിയെഴുതും; ആരോപണവുമായി കേരള പ്രൈവറ്റ് കോളെജ് ടീച്ചേഴ്‌സ് അസോസിയേഷന്‍

ഉന്നത വിദ്യാഭ്യാസമേഖലയെയും ഉദ്യോഗാര്‍ത്ഥികളെയും ഒരുപോലെ വഞ്ചിച്ച എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരെ നിയമസഭാതെരെഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുമെന്ന് കേരള പ്രൈവറ്റ് കോളെജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.സി.ടി.എ.) എം.ജി. സര്‍വകലാശാലാ മേഖലാ കമ്മറ്റി പ്രസ്താവിച്ചു.യു.ജി.സി. ശമ്പളപരിഷ്‌കരണം, പ്രൊഫസര്‍ തസ്തിക എന്നിവയെ സംബന്ധിച്ച ഉത്തരവുകളിലെ അവ്യക്തതയും കാപട്യവും അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
"
കെ.പി.സി.ടി.എ. കോട്ടയം ജില്ലാകമ്മറ്റി ഭാരവാഹികളെ യോഗത്തില്‍ തെരഞ്ഞെടുത്തു. ഡോ. ജോബിന്‍ ചാമക്കാല (പ്രസിഡന്റ്), ഡോ. ജോബന്‍ കെ.ആന്റണി (ജനറല്‍ സെക്രട്ടറി), ഡോ. ബ്ലസന്‍ ജോര്‍ജ്, പ്രൊഫ. ബിട്ടു ആര്‍. ചാക്കോ (വൈസ് പ്രസിഡന്റ്), ഡോ. ജയകൃഷ്ണന്‍ പി.ആര്‍., ലെഫ്. റെനീഷ് ജോസഫ് (ജോ. സെക്രട്ടറിമാര്‍), ഡോ. ജോ പ്രസാദ് മാത്യു (ട്രഷറര്‍). കെ.പി.സി.ടി.എ മേഖല പ്രസിഡന്റ് പ്രൊഫ. റോണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രൊഫ. പി.ജെ. തോമസ്, ഡോ. സിറിയക് ജോസ് എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha
























