പ്രസ്ഥാനമാകുന്ന സമുദ്രത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്ന് നില്‍ക്കുമ്പോഴേ വെള്ളത്തിന് തിരയുടെ ശക്തിവരൂ... പ്രസ്ഥാനത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്ന് നില്‍ക്കുമ്പോഴേ നേതാക്കള്‍ക്കും ശക്തിയുണ്ടാകൂ, വേറിട്ടുനിന്നാല്‍ അവര്‍ക്ക് ശക്തിയില്ല- അത് മുഖ്യനും തിരിച്ചറിയണം

ഒരു കഥ പറയാം. പണ്ട് പണ്ട് കേരളത്തില്‍ ഒരു സിംഹമുണ്ടായിരുന്നു. കാട്ടിലെ ആ സിംഹം എല്ലാ ജീവികളുടെയും ആരാധനാപാത്രമായിരുന്നു. എന്നാല്‍ ആ കാട്ടില്‍ സിംഹമാകാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഒരു പുലിക്കുട്ടിയുണ്ടായിരുന്നു. കാട്ടിലെ ജീവികള്‍ക്ക് ആ പുലിക്കുട്ടിയെ അത്രകണ്ട്് പോരായിരുന്നു. അതറിഞ്ഞ പുലിക്കിട്ടി ഒരിക്കല്‍ കിട്ടിയ അവസരത്തില്‍ സിംഹത്തിന്റെ സാനിധ്യത്തില്‍ മറ്റുള്ള ജീവികളോട് ഒരു ചെറിയ കഥ പറഞ്ഞു.
ഒരു കുട്ടി കടല്‍ കാണാന്‍ വന്നു. കടലില്‍ തിരകള്‍ ആര്‍ത്തലയ്ക്കുന്നു. കുട്ടിക്ക് വളരെ സന്തോഷമായി. കുട്ടി വേഗം പോയി ഒരു ബക്കറ്റുമായി വന്ന് അതില്‍ വെള്ളം കോരി. ബക്കറ്റില്‍ നോക്കുമ്പോള്‍ അതില്‍ തിര വരുന്നില്ല. കുട്ടിക്ക് വിഷമമായി. കുട്ടി കരഞ്ഞു. കുട്ടിയുടെ പ്രയാസം കണ്ട് ബക്കറ്റിലെ വെള്ളം പറഞ്ഞു.
അല്ലയോ കുട്ടീ, ഞാന്‍ സമുദ്രത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്നുനിന്നാലേ തിരയാകൂ. അപ്പോഴാണ് എനിക്ക് ശക്തി വരുന്നത് - കാര്യങ്ങള്‍ പിടികിട്ടിയല്ലോ അല്ലേ. സിംഹം നമ്മുടെ സഖാവ് വി.എസ് പുലിക്കുട്ടി ആരാന്ന് പറയേണ്ടല്ലല്ലോ അല്ലേ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നവകേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞ കൊച്ചുകഥയാണ് രണ്ടാമത്തേത്.
ഏതായാലും വി.എസിനെ കൊള്ളിച്ചാണ് പറഞ്ഞതെങ്കിലും കാലം തെളിയിച്ചു അത് പിണറായിക്കുള്ളതാണെന്ന്. ഏതായാലും പിണറായിക്ക് അറംപ്പറ്റി ആ വാക്ക്. അറംപറ്റിയ പിണറായിയെ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സഖാക്കന്‍മാര്‍. ബക്കറ്റിലെ തിര തിരിച്ചടിച്ചു
താരമായി വി.എസ്. കുമിളയായി ധര്‍മടം രാജാവ്.
കഴിഞ്ഞ ദിവസം നമ്മുടെ സ്വാമി സന്ദീപാനന്ദഗിരി ധര്‍മടത്ത് ധര്‍മസ്ഥാപനം നടക്കുമെന്നൊക്കെ പറഞ്ഞ് ഫേസ് ബുക്കില്‍ ഒരു കുറിപ്പിട്ടിരുന്നു. അങ്ങനെയെങ്കില്‍ വി.എസ്. മലമ്പുഴ രാജാവ് തന്നെ. ഏതായാലും മറ്റൊരു പഴയ കഥയില്‍ പറഞ്ഞിട്ടുള്ളതുപോലെ മാതാപിതാക്കള്‍ക്കായി മാറ്റിവച്ച ചിരട്ട പാത്രം മകനോ മകളോ ഉപയോഗിക്കേണ്ടി വരുമെന്ന് പറഞ്ഞതുപോലെയായി കാര്യങ്ങള്‍.
വി.എസിന് കരുതിവച്ചത് പിണറായിക്ക് തന്നെ കൊണ്ടു. മറ്റുസഖാക്കളില്‍ നിന്നും വ്യത്യസ്തനായി താന്‍ വല്ലാതെ ഉയര്‍ന്നുപോയി എന്ന് ഏതെങ്കിലും നേതാവിന് തോന്നിയാല്‍ അയാള്‍ അതോടെ തീര്‍ന്നുവെന്ന് സിപിഎം സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത് ഇപ്പോള്‍ ശരിയായില്ലേ സ്വന്തം കാര്യത്തില്‍.
പ്രസ്ഥാനമാകുന്ന സമുദ്രത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്ന് നില്‍ക്കുമ്പോഴേ വെള്ളത്തിന് തിരയുടെ ശക്തിവരൂ. പ്രസ്ഥാനത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്നനില്‍ക്കമ്പോഴേ നേതാക്കള്‍ക്കും ശക്തയുണ്ടാകൂ, വേറിട്ടുനിന്നാല്‍ അവര്‍ക്ക് ശക്തിയില്ല- അത് മുഖ്യനും തിരിച്ചറിയണം. പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന് ആരും ധരിക്കേണ്ടെന്ന് പറയാനായി ഒരു ഉറുദു കവിതയിലെ ഉള്ളടക്കമാണ് പിണറായി വിശദീകരിച്ചത്.
നവകേരള മാര്‍ച്ചിനിടെ അണികള്‍ തനിക്ക് സിന്ദാബാദ് വിളിച്ചത് മാര്‍ച്ചിന്റെ പ്രതീകമായതിനാലാണ്. അല്ലാതെ താന്‍ വ്യത്യസ്തനായതിനാലല്ല എന്നും കൂട്ടിചേര്‍ത്ത പിണറായി ഇപ്പോള്‍ ഗോ ബാക്ക് വിളിയും കേള്‍ക്കുന്നല്ലോ അല്ലേ.
മുദ്രാവാക്യം വിളികള്‍ തന്നെ വ്യത്യസ്തനാക്കുന്നുവെന്ന് തോന്നിയാല്‍ അത് നേതാവിന്റെ പതനമാണ്. ഏത് പ്രതിസന്ധിയെയും പാര്‍ട്ടി അതിജീവിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അന്ന് നവകേരളമാര്‍ച്ചിന് ലഭിച്ച ജനപങ്കാളിത്തം എന്ന് ആശ്വസിക്കാം.
https://www.facebook.com/Malayalivartha
























