ലഹരി കടത്താനായി ശ്രീലങ്കൻ ബോട്ടുകൾ; വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടുകള്‍ കോസ്റ് ഡാര്‍ഡിന്‍റെ പിടിയില്‍

തിരുവനന്തപുരം വിഴിഞ്ഞത്ത് ലഹരി മരുന്നു കടത്തുന്ന മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ കോസ്റ് ഡാര്‍ഡിന്‍റെ പിടിയില്ലായി. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയതിനു ശേഷം റിമാന്റ് ചെയ്തു.
പാകിസ്താനില്‍ നിന്നാണ് ലഹരി മരുന്ന് കൊണ്ടുവന്നതെന്ന് പ്രതികൾ പറഞ്ഞത്. തിരുവനന്തപുരം വിഴിഞ്ഞത്ത് വച്ചാണ് മത്സ്യബന്ധന ബോട്ടില്‍ നിന്ന് 200 കിലോ ലഹരി മരുന്നു പോലീസ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെ നാര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ കേസ് രജിസ്റ്റര്‍ ചെയ്ത് റിമാന്‍റ് ചെയ്തിരിക്കുകയാണ്. രാജ്യാന്തര ലഹരി മരുന്ന് കടത്ത് നിയമമനുസരിച്ചാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
പാക്കിസ്ഥാനില്‍ നിന്നുംമാണ് ലഹരിമുന്ന് കൊണ്ടുവന്നതെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി എന്‍.സി.ബി അധികൃതര്‍ വ്യക്തമാക്കി. ആകര്‍ഷ ദുവ എന്ന ബോട്ടില്‍ നിന്നാണ് ലഹരി മരുന്നുകള്‍ പിടികൂടിയിരിക്കുന്നത്.
ഒപ്പമുണ്ടായിരുന്ന രണ്ട് ബോട്ടുകള്‍ കൂടി കസ്റ്റഡിയിലെടുത്തെങ്കിലും അത് നിറയെ മൽസ്യം മാത്രം ആയിരുന്നു. രണ്ടു ബോട്ടുകളെയും അതിലുണ്ടായിരുന്ന 13 പേരെയും കോസ്റ്റ് ഗാര്‍ഡിന്‍റെ അകമ്പടിയോടെ ശ്രീലങ്കന്‍ നേവിക്ക് കേരള പൊലിക്കോസ് കൈമാറി.
https://www.facebook.com/Malayalivartha
























