ഇനി നേമത്തോ അതോ ഗുരുവായൂരോ, കുമ്മനമോ അതോ സുരേഷ് ഗോപിയോ? കാത്തിരുന്നു കാണാം

ചതിച്ചത് ജോഷിയോ സുരേഷ് ഗോപിയോ. സുരേഷ് ഗോപി വരുമോ ഇല്ലയോ എന്ന ചോദ്യം മാറി കോട്ടയം കുഞ്ഞച്ചനിലെ ക്ലാസ് ഡയലോഗായ ജോഷി ചതിച്ചാശാനെ എന്ന സിനിമാ ഡയലോഗിലേയ്ക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്.
നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് എ പ്ലസ് മണ്ഡലങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് ബിജെപി നേതൃത്വം അറിയിച്ചു. അമിത് ഷായുടെ നിര്‍ദേശവും ധരിപ്പിച്ചു. എന്നാല്‍ താരം മടിച്ച് നില്‍ക്കുന്നു. ആക്‌സ്മികമാണ് കാര്യങ്ങള്‍.
സിനിമാ ചിത്രീകരണ തിരക്കുണ്ടെന്നാണ് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചത്. അതും ജോഷിയുടെ ചിത്രത്തിന്റെ തിരക്കിലാണ് നടന്‍. തമാശയാണെങ്കിലും ആ ഡയലോഗ് പറയാതിരിക്കാനാവില്ലല്ലോ. ഇതിനിടെയാണ് ബിജെപി സമ്മര്‍ദ്ദം ശക്തമാക്കിയത്. സുരേഷ് ഗോപിക്ക് സാധ്യതയുള്ള മണ്ഡലങ്ങള്‍ മൂന്നെണ്ണമാണ്. തിരുവനന്തപുരത്തെ രണ്ടു മണ്ഡലങ്ങളും തൃശൂരിലെ ഒരു മണ്ഡലവുമാണ് ബിജെപി സുരേഷ് ഗോപിക്ക് നല്‍കാമെന്ന് പറയുന്നത്.
താരത്തിന് താല്‍പ്പര്യമുള്ള മണ്ഡലം ബിജെപി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് മല്‍സര രംഗത്ത് നിന്ന് സുരേഷ് ഗോപി അകലാന്‍ കാരണമെന്ന് സൂചനയുണ്ട്. തിരുവനന്തപുരത്തെ നേമം മണ്ഡലമാണ് സുരേഷ് ഗോപി നോട്ടമിട്ടിരുന്നത്. ഇവിടെ സ്വന്തമായി ഒരു സര്‍വ്വെ താരം നടത്തി എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ, നേമം മണ്ഡലത്തില്‍ ഒ രാജഗോപാലിന് പകരം മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ മല്‍സരിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചത്.
നേമം ഇത്തവണയും ബിജെപിക്ക് അമിത പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ്. ഒ രാജഗോപാല്‍ പാര്‍ട്ടി നിലപാട് നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന വികാരമാണ് ബിജെപിയിലുള്ളത്. അതുകൊണ്ടാണ് ശക്തനായ നേതാവ് കുമ്മനത്തെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, തൃശൂര്‍ മണ്ഡലങ്ങളാണ് ബിജെപി സുരേഷ് ഗോപിക്ക് വേണ്ടി നല്‍കാമെന്ന് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഈ മൂന്നിടത്തും നടന് അത്ര താല്‍പ്പര്യമില്ല. തുടര്‍ന്നാണ് സിനിമാ ചിത്രീകരണ തിരക്കുണ്ടെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്.
എങ്കിലും ബിജെപി വിട്ടില്ല. നേതൃത്വം വീണ്ടും ബന്ധപ്പെട്ടപ്പോള്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ താല്‍പ്പര്യമുണ്ട് എന്ന സൂചനയാണ് സുരേഷ് ഗോപി പാര്‍ട്ടിയെ അറിയിച്ചത് എന്നാണ് വിവരം. പ്രമുഖര്‍ ഏത് മണ്ഡലത്തില്‍ മല്‍സരിക്കും എന്ന് തീരുമാനിച്ചാല്‍ മാത്രമേ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ ബിജെപിക്ക് സാധിക്കൂ എന്നതാണ് സാഹചര്യം.
കേന്ദ്രമന്ത്രി വി മുരളീധരന്‍, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, സുരേഷ് ഗോപി എന്നിവരുടെ കാര്യത്തിലാണ് അന്തിമ തീരുമാനം ആകാത്തത്. വി മുരളീധരന്‍ കഴക്കൂട്ടത്ത് മല്‍സരിക്കാനാണ് സാധ്യത. സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം കോന്നിയിലോ, മഞ്ചേശ്വരത്തോ ആകും. യുഡിഎഫ് സ്ഥാനാര്‍ഥികളെ നോക്കിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മല്‍സരിച്ചത് തൃശൂര്‍ മണ്ഡലത്തില്‍ പ്രചാരണവേളയില്‍ ബിജെപി തരംഗം സൃഷ്ടിക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. അപ്പോള്‍ ഇനി നേമത്തോ അതോ ഗുരുവായൂരോ, കുമ്മനമോ അതോ സുരേഷ് ഗോപിയോ? കാത്തിരുന്നു കാണാം
https://www.facebook.com/Malayalivartha
























