മലപ്പുറത്ത് ബിജെപി അത്ഭുതങ്ങള്‍ സൃഷ്ടിക്കും; ഉപതെരഞ്ഞെടുപ്പ് പികെ കുഞ്ഞാലിക്കുട്ടിയുടെ മര്‍ക്കടമുഷ്ഠി കൊണ്ട് അടിച്ചേല്പിച്ചതെന്ന് എ.പി. അബ്‍ദുള്ളകുട്ടി

മലപ്പുറം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് മലപ്പുറം ലോക്‌സഭ സ്ഥാനാര്‍ഥി എ.പി. അബ്‍ദുള്ളകുട്ടി. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പികെ കുഞ്ഞാലിക്കുട്ടിയുടെ മര്‍ക്കടമുഷ്ഠി കൊണ്ട് അടിച്ചേല്പിച്ചത് ആണെന്നും ഇത്തവണ ബിജെപി അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും എപി അബ്‍ദുള്ളകുട്ടി പറഞ്ഞു.
മലപ്പുറത്തെ മഹാ ഭൂരിപക്ഷം പേരും നല്ലവരാണെന്നും തീവ്രവാദികള്‍ ചെറിയ ന്യൂനപക്ഷം മാത്രമാണെന്നും അബ്‍ദുള്ളകുട്ടി പറഞ്ഞു. നരേന്ദ്രമോദിയുടെ പിന്തുണയോടെ മലപ്പുറം നഗരത്തെ സ്മാര്‍ട്ട് സിറ്റിയാക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ മലപ്പുറവും കേരളവും ദേശീയ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കണമെന്നും മലപ്പുറത്തെ രണ്ട് ഉപ തെരഞ്ഞെടുപ്പുകളുടെയും ചിലവ് കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ നിന്നും ഈടാക്കണമെന്നും എ.പി അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി പ്രഖ്യാപിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറം ലോക്‌സഭ സീറ്റില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
https://www.facebook.com/Malayalivartha
























