Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഉമ്മൻ ചാണ്ടിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി;ചാണ്ടി ഉമ്മന്റെ ഹാഗിയ സോഫിയ പരാമർശം എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു

10 MARCH 2021 08:02 PM IST
മലയാളി വാര്‍ത്ത

ഉമ്മൻ ചാണ്ടി ആകെ സങ്കടത്തിലാണ് .ഇരിക്കൂര്‍ സീറ്റ് ചാണ്ടി ഉമ്മന് സമ്മാനിക്കാന്‍ പറ്റാത്തതും കാഞ്ഞിരപ്പള്ളി കെ സി ജോസഫിന് കൊടുക്കാൻ പറ്റാതെ വന്നതും ഉമ്മൻ ചാണ്ടിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി .അങ്ങനെ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ദുഖിതനായ നേതാവായി ഉമ്മന്‍ ചാണ്ടി.തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഏക മകനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായി ചാണ്ടി ഉമ്മന്‍ ഹാഗിയ സോഫിയയുമായി ബന്ധപ്പെട്ടു നടത്തിയ മുസ്ലീം പ്രീണന പ്രസംഗത്തിന്റ പ്രത്യാഘാതം ക്രൈസ്തവ സഭകളില്‍ നിന്നുണ്ടാകുമോ എന്ന ഭീതി ഉമ്മന്‍ ചാണ്ടിക്കുണ്ട്. കത്തോലിക്കരും ഓര്‍ത്തഡോക്‌സും യാക്കോബായും സിഎസ്‌ഐയുമുള്ളു പുതുപ്പള്ളിയില്‍ ഇടതുപക്ഷം ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗം തുറപ്പുചീട്ടായി പ്രയോഗിക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് ജില്ലാ ഘടകം. എന്തായാലും ചാണ്ടി ഉമ്മനെപ്രചാരണത്തില്‍ ഇത്തവണ പുതുപ്പള്ളിയില്‍ മാറ്റിനിറുത്താണ് നീക്കം.40 വര്‍ഷം ഇരിക്കൂറില്‍ മത്സരിച്ചുവന്ന കെസി ജോസഫ് എ ഗ്രൂപ്പ് നായകനായ

ഉമ്മന്‍ ചാണ്ടിയുടെ പ്രീണനത്തിനായി മകന്‍ ചാണ്ടി ഉമ്മന് ഇരിക്കൂര്‍ സമ്മാനിച്ച് കോട്ടയത്ത് പുതിയ ലാവണം തേടാനുള്ള ഒരുക്കത്തിലായിരുന്നു.എന്നാൽ അതെല്ലാം അപ്പാടെ വെള്ളത്തിലായി .കെ സി ജോസഫിന് കാഞ്ഞിരപ്പള്ളി കൊടുത്ത് തൃപ്തിപ്പെടുത്താൻ ഉമ്മൻ ചാണ്ടി ശ്രമിച്ചു എങ്കിലും മറ്റ് നേതാക്കളും ഹൈക്കമാന്റും യൂത്ത് കോൺഗ്രസ്സും ആകെ കലിപ്പിലായതോടെ ആ പ്ളാനും പൊളിഞ്ഞു.ഇരിക്കൂറില്‍ ചാണ്ടി ഉമ്മന്‍ മത്സരിക്കുമെന്ന് കെസി ജോസഫ് പ്രസ്താവന പുറപ്പെടുവിക്കുകയും ആ വാര്‍ത്ത പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന്നേരിട്ടറിയിക്കുകയും ചെയ്ത് കെസി ജോസഫ്, ഉമ്മന്‍ ചാണ്ടിയെ പ്രീണിപ്പിക്കുന്ന വേളയിലാണ് ചാണ്ടി ഉമ്മന്റെ അനവസരോചിതമായ പ്രസംഗം
പുറത്തുവന്നത്.കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും ഇതര ക്രൈസ്തവ സംഘടനകളും ചാണ്ടി ഉമ്മന്റെ പ്രസംഗത്തെ അപലപിക്കുകയും പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇരിക്കൂര്‍ സീറ്റ് കൈവിട്ടുപോയി എന്നതില്‍ മാത്രമല്ല മകന്റെ രാഷ്ട്രീയഭാവി കൂമ്പടഞ്ഞതില്‍ ഏറെ ആശങ്കയിലാണ് ഉമ്മന്‍ ചാണ്ടി .കൂടെ കെ സിയുടെ ഒന്നോ രണ്ടോ ടേം മകനെ ഇരിക്കൂറില്‍ മത്സരിപ്പിക്കുകയും തനിക്കു ശേഷം പുതുപ്പള്ളിയിലേക്ക് കുടിയേറ്റുകയും ചെയ്യാനുള്ള നീക്കത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിയും കെസി ജോസഫും.ആറു മാസം മുന്‍പ് തന്നെ കെസി ജോസഫും ഉമ്മന്‍ ചാണ്ടിയും ഇരിക്കൂര്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. താന്‍ ഇരിഇരിക്കൂറില്‍ മത്സരിക്കില്ലെന്നും അവിടെ യുവാക്കള്‍ക്കായിമാറിക്കൊടുക്കുകയാണെന്നും കെസി ജോസഫ് പല തവണ പ്രഖ്യാപിച്ചത് ചാണ്ടി ഉമ്മനെ മുന്നില്‍കണ്ടായിരുന്നു. എട്ടു തവണ ഇരിക്കൂറില്‍ ജയിച്ച കെസിജോസഫ് അന്‍പതു വര്‍ഷം നിയമസഭയില്‍ ഇരിക്കാനുള്ള ആഗ്രഹത്തില്‍ ചങ്ങനാശേരിസീറ്റ് കണ്ടു വയ്ക്കുകയും ചെയ്താണ് നീക്കം നടത്തിപ്പോന്നത്. 85-ാംവയസില്‍ എംഎല്‍എ പദവിയില്‍ നിന്ന് വിരമിക്കാനുള്ള
താല്‍പര്യത്തിലായിരുന്നു കെസി ജോസഫ്.


കത്തോലിക്കര്‍ക്ക് മുന്‍തൂക്കമുള്ളഇരിക്കൂറില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരനായചാണ്ടി ഉമ്മന് അനുകൂലമായി ഇരിക്കൂറില്‍ കളം ഒരുക്കിയശേഷം ചങ്ങനാശേരിതന്റെ സ്വന്തം നാടാണെന്ന് പ്രഖ്യാപനവുമായാണ് കെസി ജോസഫ് കോട്ടയത്ത്
കരുനീക്കം നടത്തിപ്പോന്നത്.ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വിശ്വസ്തന്‍ എന്ന നിലയില്‍ ചങ്ങനാശേരികൊടുക്കാന്‍ ഉമ്മന്‍ ചാണ്ടിയും
ചങ്ങനാശേരില്‍ കരുനീക്കം തുടങ്ങിയപ്പോഴാണ്കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആ സീറ്റ് പിടിച്ചുവാങ്ങിയത്.ഇതോടെ ഏറ്റുമാനൂര്‍ സീറ്റിനായി കെസി ജോസഫും ഉമ്മന്‍ ചാണ്ടിയും അടുത്തനീക്കം തുടങ്ങിയതോടെ ആ സീറ്റും ജോസഫിന് നല്‍കേണ്ടിവന്നപ്പോഴാണ്
കാഞ്ഞിരപ്പള്ളി സീറ്റിലേക്ക് കെസി ജോസഫ് ഉന്നം വെച്ചിരിക്കുന്നത്. ചാണ്ടിഉമ്മന്റെ രാഷ്ട്രീയ സാധ്യതകള്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തേക്ക്മങ്ങലേല്‍ക്കുക മാത്രമല്ല ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയപിന്‍ഗാമിത്വത്തിനുള്ള സാധ്യതകളാണ് പുതുപ്പള്ളിയില്‍ ഉള്‍പ്പെടെ
കൂമ്പടയുന്നത്.ഉമ്മന്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദന ഉളവാക്കുന്നത് ആണെന്നുംതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വോട്ട് ലക്ഷ്യമാക്കി വര്‍ഗീയതവളര്‍ത്തുന്നത് ആശ്വാസ്യമല്ലെന്നും കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍മുന്‍പ് പ്രസ്താവനയിറക്കിയിരുന്നു.ഹാഗിയ സോഫിയ കത്തീഡ്രല്‍ ഒരു വലിയ ചരിത്ര പാരമ്പര്യത്തെ പ്രതിനിധാനംചെയ്യുന്നതും കോണ്‍സ്റ്റാന്റിനോപ്പിള്‍ പാര്‍ത്രിയാര്‍ക്കിസിന്റെ സ്ഥാനികദേവാലയവുമായിരുന്നു. തുര്‍ക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടുംമോസ്‌ക്കാക്കി മാറ്റിയത് ക്രൈസ്തവ സമൂഹത്തിന് അപരിഹാര്യമായ മുറിവാണ്ഉണ്ടാക്കിയിരിക്കുന്നത്. ചരിത്രം അറിയേണ്ട വിധം അറിഞ്ഞിരിക്കാന്‍രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന യുവനേതാക്കള്‍ശ്രദ്ധിക്കണമെന്ന് കെ സി ബി സി പ്രസ്താവിച്ചിരുന്നു. തുര്‍ക്കിഭരണാധികാരി എര്‍ദോഗന്റെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ചു കൊണ്ട്
ചന്ദ്രികയില്‍ ലേഖനമെഴുതിയ മുസ്ലിംലീഗ് നേതാവിനെ ന്യായീകരിക്കുകയാണ്ചാണ്ടി ഉമ്മന്‍ ചെയ്തത്.കോഴിക്കോട് മുസ്ലിം യൂത്ത് ലീഗിന്റെ ഇന്‍സൈറ്റ് എന്ന പരിപാടിയില്‍പങ്കെടുക്കവെയാണ് ചാണ്ടി ഉമ്മന്‍ വിവാദ പരാമര്‍ശം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (10 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (23 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (27 minutes ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (28 minutes ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (37 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (1 hour ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (6 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (7 hours ago)

Malayali Vartha Recommends