Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പി ജയരാജനെയും സഹോദരിയും മുന്‍ എംപിയുമായ പി സതീദേവിയെയും പിണറായി പക്ഷം തക്കം നോക്കി വെട്ടിനിരത്തി;പിജെ ആര്‍മിയുടെ പ്രകടനങ്ങളും പ്രതിഷേധങ്ങളും ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം

10 MARCH 2021 08:11 PM IST
മലയാളി വാര്‍ത്ത

കണ്ണൂരില്‍ മൂന്നു പതിറ്റാണ്ടിലേറെയായി സിപിഎമ്മിന്റെ മുന്‍നിര വിലാസമായിരുന്ന പി ജയരാജനെയും സഹോദരിയും മുന്‍ എംപിയുമായ പി സതീദേവിയെയും പിണറായി പക്ഷം തക്കം നോക്കി വെട്ടിനിരത്തി. പിജെ ആര്‍മിയുടെ പ്രകടനങ്ങളും പ്രതിഷേധങ്ങളും ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം.കണ്ണൂര്‍ സിപിഎമ്മില്‍ പിണറായി വിജയനും പാര്‍ട്ടിയ്ക്കും ഉയരത്തിലേക്ക് ജയരാജന്‍ പിജെ ആര്‍മിയുടെ അകമ്പടിയില്‍ വളര്‍ന്നുപന്തലിച്ചതോടെ രണ്ടു വര്‍ഷം മുന്‍പേ ശിഖിരം വെട്ടി, ഇപ്പോഴിതാ തായ്ത്തടിയും വെട്ടിയിരിക്കുന്നു. മുന്‍ എംപി ജനാധിപത്യ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹിയുമായ പി സതീദേവിയും സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ടു. കണ്ണൂരില്‍ പി ജയരാജന് ആയിരക്കണക്കിന് അണികളുണ്ടെങ്കിലും ജില്ലാ കമ്മിറ്റിയില്‍ ഒരാള്‍പോലും ജയരാജനെ സ്ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ടില്ല. പിണറായിയുടെ ആജ്ഞയും ആഗ്രഹവും പോലെ ഏറെക്കുറെ ജയരാജനെ രാഷ്ട്രീയ വനവാസത്തിലേക്ക് പാര്‍ട്ടി ഒതുക്കിക്കഴിഞ്ഞു.പാര്‍ട്ടിക്കു വേണ്ടി ജീവിക്കുകയും പാര്‍ട്ടിയുടെ പോരാട്ടങ്ങളില്‍ കരുക്കള്‍ നീക്കുകയും കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎം അല്ലാത്ത എല്ലാ പ്രസ്ഥാനങ്ങളെയും മുളയോടെ ചവിട്ടിമെതിക്കുകയും ചെയ്ത ജയരാജന്റെ വിലാസം സിപിഎം തൂത്തെറിഞ്ഞിരിക്കുന്നു.നാലു പതിറ്റാണ്ടു നീണ്ട കമ്യൂണിസ്റ്റ് പ്രവര്‍ത്തനത്തില്‍ ഒപ്പമുണ്ടായിരുന്ന എംവി ജയരാജനും ഇപി ജയരാജനും കോടിയേരിയും ശ്രീമതിയുമൊക്കെഉന്നതകളിലെത്തിയിട്ടും ജയരാജനെ പിണറായി അവര്‍ക്കൊപ്പം വളര്‍ത്തിയില്ല. കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനം വഹിക്കുകയും പാര്‍ട്ടി ഓഫീസില്‍ താമസമാക്കുകയും ചെയ്ത ജയരാജന്‍ എല്ലാത്തരത്തിലും അപ്രസക്തനായിരിക്കുന്നു. മറ്റൊരു എംവി രാഘവനായി മാറാനുള്ള ആസ്തിയും ആയുസും പി ജയരാജന് ബാക്കിയില്ലതാനും.2001 മുതല്‍ മൂന്നു തവണ കൂത്തുപറമ്പില്‍ നിന്ന് നിയമസഭാംഗമായിരുന്നു ജയരാജന്‍. കോടതി വിധിയെ തുടര്‍ന്ന് എം.എല്‍.എ സ്ഥാനം നഷ്ടമായ 2005-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിലും വിജയിച്ചു. ദേശാഭിമാനിയുടെ കണ്ണൂര്‍ യൂണിറ്റ് മാനേജരും ജനറല്‍ മാനേജരുമായി പ്രവര്‍ത്തിച്ചു.

കണ്ണൂര്‍ ജില്ലയിലെ പാട്യം കിഴക്കേ കതിരൂരില്‍ കാരായി കുഞ്ഞിരാമന്റെയും പാറായില്‍ ദേവിയുടേയും മകനായ ജനിച്ച ജയരാജന്റെ ജന്മവും ജീവിതവും സിപിഎമ്മിനു മാത്രമുള്ളതായിരനുന്നു. ചോരച്ചാലുകള്‍ നീന്തിക്കയറിയ രാഷ്ട്രീയ ഇന്നലെകളില്‍ കൊലക്കേസുകള്‍ ഉള്‍പ്പെടെ അന്‍പതോളം കേസുകളില്‍ പ്രതിസ്ഥാനത്തെത്തി. ചെറുപ്പത്തില്‍ എസ്.എഫ്.ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ജയരാജന്‍ 1972-ല്‍ സി.പി.എം അംഗമായി. 1980 മുതല്‍ 1990 വരെ കൂത്തുപറമ്പ് ഏരിയാ കമ്മറ്റി സെക്രട്ടറിയും 1986-ല്‍ സി.പി.എം ജില്ലാക്കമ്മറ്റിയംഗവും 1990-ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും 1998 മുതല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗവുമായി.1999-ലെ തിരുവോണ നാളില്‍ രാഷ്ട്രീയ എതിരാളികളുടെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ജയരാജന് ഇന്നും കൈകള്‍ക്ക് ചലനശേഷി പരിമിതമാണ്.2010-ല്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ വ്യക്തിപരമായ ആക്ഷേപം ഉയര്‍ന്നതോടെ ഇദ്ദേഹം ജില്ലാ ആക്ടിംഗ് സെക്രട്ടറിയായി.2011 മുതല്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ 2015 മുതല്‍ പിണറായി വിജയനും കണ്ണൂര്‍ സിപിഎം ലോബിക്കും കണ്ണിലെ കരടായി മാറി.

2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിക്കാനായ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. കോണ്‍ഗ്രസിലെ കെ. മുരളീധരനോട് പരാജയപ്പെട്ടതിനുശേഷം തിരികെ സെക്രട്ടറി സ്ഥാനം നല്‍കാന്‍ പിണറായി താല്‍പര്യപ്പെട്ടില്ല. കതിരൂര്‍ മനോജ് വധക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം പി. ജയരാജനെ മുന്‍പ് ചോദ്യം ചെയ്തിരുന്നു. ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയാണ്. ആര്‍എംപി ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലും ജയരാജന്‍ ആരോപണ വിധേയനായിരുന്നുജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിലാണ് ആര്‍.എസ്.എസ് നേതാവായ കതിരൂരിലെമനോജ്കൊല്ലപ്പെടുന്നത്.കണ്ണൂരിലെ കഠാരാഷ്ട്രീയത്തെ ജയരാജന്‍ താലോലിച്ചുവളര്‍ത്തി പാര്‍ട്ടിയില്‍ ഒരു വാടകക്കൊലയാളികളെ വളര്‍ത്തുവെന്ന ആരോപണം പലപ്പോഴായി ഉയരുകയും ചെയ്തു. വടകര എംപിയായിരിക്കെ പി സതീദേവിയുടെ രണ്ടാമത്തെ ലോക്‌സഭാ ഇലക്ഷനില്‍ ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ സ്ഥാനാര്‍ഥിയായി മുപ്പതിനായിരത്തോളം വോട്ടുകള്‍ പിടിച്ചതിലും സതീദേവിയെ തോല്‍പ്പിച്ചതിലുള്ള അമര്‍ഷവുമാണ് അതിദാരുണമായ കൊലപാതകത്തിന് കളമൊരുക്കിയതെന്ന് ആരോപണം ഇന്നും നിലനില്‍ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (22 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (26 minutes ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (27 minutes ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (36 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (1 hour ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (6 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (7 hours ago)

Malayali Vartha Recommends