അപകടത്തില്‍ കൊച്ചുമകന് ഗുരുതര പരുക്കേറ്റതറിഞ്ഞ് അമ്മൂമ്മ കുഴഞ്ഞുവീണു മരിച്ചു
വാഹനാപകടത്തില്‍ കൊച്ചുമകന് ഗുരുതര പരുക്കേറ്റതറിഞ്ഞ് അമ്മൂമ്മ കുഴഞ്ഞുവീണു മരിച്ചു. പുതുശ്ശേരിമുക്ക് കോട്ടറക്കോണം ചരുവിളപുത്തന്‍വീട്ടില്‍ പരേതനായ അച്യുതന്റെ ഭാര്യ കൗസല്യ(72)ആണ് കുഴഞ്ഞു വീണ് മരിച്ചത്. ദേശീയപാതയില്‍ കല്ലമ്പലം ജംക്ഷനില്‍ കാറുമായി കൂട്ടിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ച മൂന്നുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ ഗുരുതര പരുക്കേറ്റ ഷൈജു(30)വിന്റെ അമ്മൂമ്മയാണ് മരിച്ചിരിക്കുന്നത്. പുതുശ്ശേരിമുക്ക് കോട്ടറക്കോണം ചരുവിള പുത്തന്‍വീട്ടില്‍ ശരത്(26), രാഹുല്‍(28) എന്നിവരാണ് പരുക്കേറ്റ മറ്റു രണ്ടുപേര്‍. രാഹൂല്‍ ഷൈജുവിന്റെ അയല്‍വാസിയും ബന്ധുവുമാണ്.
തിങ്കള്‍ രാത്രി 12 മണിക്ക് ബൈക്ക് കല്ലമ്ബലം ജംക്ഷനില്‍ നിന്ന് നഗരൂര്‍ റോഡിലേക്ക് തിരിയാന്‍ ശ്രമിക്കുമ്ബോഴാണ് കൊല്ലം ഭാഗത്തു നിന്ന് അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. 3 പേരെയും ഉടന്‍ തന്നെ പൊലീസ് എത്തി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയുണ്ടായി. ബൈക്ക് പൂര്‍ണമായും കാറിന്റെ മുന്‍വശവും തകര്‍ന്നു. അപകടവിവരം അറിഞ്ഞ ഉടനെ കൗസല്യ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha