മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു... കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും സംസ്ഥാനത്തോടു കാണിക്കുന്ന അവഗണനയ്‌ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച വയനാട്ടിലും കോഴിക്കോടും കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ബി.ജെ.പിയെയും മുഖ്യമന്ത്രി പരിഹസിച്ചു. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം മുഖ്യമന്ത്രിയുടെ കോഴിക്കോട് പര്യടനം ആരംഭിച്ചു. വയനാട് മാനന്തവാടിയിലായിരുന്നു ആദ്യ പ്രചാരണ യോഗം. കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും സംസ്ഥാനത്തോടു കാണിക്കുന്ന അവഗണനയ്‌ക്കെതിരെ പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി, കേരളം നിങ്ങള്‍ക്ക് വിരട്ടാന്‍ പറ്റിയ മണ്ണല്ലെന്നും ഇവിടെ ഇടതുപക്ഷമുണ്ടെന്നും പറഞ്ഞു. കിഫ്ബിയ്‌ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തെ പരിഹസിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
സുല്‍ത്താന്‍ ബത്തേരിയിലും തുടര്‍ന്ന് കല്‍പറ്റയിലും പ്രചരണ യോഗങ്ങള്‍ നടന്നു. കോണ്‍ഗ്രസുകാരനായി ജയിച്ചാല്‍ ഉടന്‍ ബി.ജെ.പിയിലേക്ക് പോകാമെന്ന അവസ്ഥയാണ് നിലവിലെന്നും കോണ്‍ഗ്രസ് സ്വയം വില്‍പന ചരക്കായി മാറിയെന്നും കല്‍പറ്റയില്‍ മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കൊടുവള്ളിയിലായിരുന്നു അടുത്ത യോഗം, ഇവിടെയും യു.ഡി.എഫിന്റെയും കേന്ദ്രത്തിന്റെയും നിലപാടുകളാണ് മുഖ്യമന്ത്രി പ്രധാന പ്രചരണ വിഷയമാക്കിയത്.
https://www.facebook.com/Malayalivartha
























