പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; കാസര്‍കോട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

വോട്ടര്‍ പട്ടികയിലെ തിരിമറിയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കാസര്‍കോട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കണം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് നടപടി.
കാസര്‍കോട്ടെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തില്‍ അഞ്ചുതവണ ചേര്‍ക്കപ്പെട്ടിരിക്കുകയാണെന്നും ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ടറല്‍ ഐഡി കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍, പ്രതിപക്ഷനേതാവിന്റെ വാദത്തെ തള്ളി അതേ വോട്ടര്‍ രംഗത്തെത്തിയിരുന്നു.
തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞ കുമാരിയും കുടുംബവും വോട്ട് ചേര്‍ത്തത് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് പറഞ്ഞതോടെ ആരോപണമുന്നയിച്ചവര്‍ തന്നെ വെട്ടിലായി. കോണ്‍ഗ്രസ് അനുകൂല കുടുംബമാണ് തങ്ങളുടേതെന്നും പ്രശ്നം ഇപ്പോഴാണ് അറിയുന്നതെന്നും കുമാരി പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























