Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം...ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല...വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുന്നു...


ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..

അമ്മമാരുടെ കണ്ണീരിന് മുട്ടുമടക്കും... ആറ്റിങ്ങല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ പ്രവചനങ്ങളേയും കാറ്റില്‍ പറത്തി എ സമ്പത്തിനെ കെട്ടുകെട്ടിച്ചത് ശോഭ സുരേന്ദ്രന്‍ നേടിയ രണ്ടര ലക്ഷം വോട്ടാണ്; ശബരിമല വിഷയം ആളിക്കത്തിച്ച് ശോഭ ആഞ്ഞടിച്ചു തുടങ്ങി; ശോഭയെത്തിയതോടെ പുതുമുഖമായ ഡോ. എസ്എസ് ലാലിന്റെ ശോഭ പോയി

18 MARCH 2021 08:44 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത... തിങ്കളാഴ്ച അതിശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.... സംഭവത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം...ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല...വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുന്നു...

ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!

ബി.ജെ.പി സസ്‌പെന്‍സായി നിറുത്തിയ കഴക്കൂട്ടം മണ്ഡലത്തിലേക്ക് ഒടുവില്‍ പോരാട്ടവീര്യത്തോടെ ശോഭ സുരേന്ദ്രന്‍ എത്തിയതോടെ കഥ മാറി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ മത്സരിച്ചത് ആറ്റിങ്ങലിലാണ്. 2,48,081 വോട്ടാണ് ശോഭ നേടിയത്. അതൊരു ചെറിയ വോട്ടല്ല. കേരളത്തില്‍ സിപിഎം ജയിക്കുമെന്ന് പ്രവചിച്ച വിരലിലെണ്ണാവുന്ന മണ്ഡലമായിരുന്നു അത്. എന്നാല്‍ സമ്പത്തിനെ തോല്‍പ്പിച്ചത് ശോഭ നേടിയ ആ രണ്ടര ലക്ഷം വോട്ടാണ്.

 


എന്തായാലും ശോഭാ സുരേന്ദ്രന്‍ വൈകിയാണെങ്കിലും കടന്നുവരികയാണ്. ബി.ജെ.പിയുടെ വനിതാ നേതാക്കളില്‍ ഏറ്റവും തീപ്പൊരി പരിവേഷം. ജനപ്രീതിയിലും മുന്നില്‍. ശബരിമല യുവതീപ്രവേശന വിവാദത്തിലും ബി.ജെ.പി സമരമുഖത്ത് ശോഭയുടെ സജീവസാന്നിദ്ധ്യം.

കഴക്കൂട്ടത്ത് മത്സരം തീ പാറിക്കുമെന്ന് ശോഭ പറയുന്നു. ബി.ജെ.പിയുടെ പുതിയ സംസ്ഥാന നേതൃത്വം നിലവില്‍ വന്നശേഷം പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ പരിഭവിച്ച് നേതൃത്വത്തോട് ഇടഞ്ഞു. ഇപ്പോള്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ്. ജനറല്‍സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെയാണ് കോര്‍ കമ്മിറ്റിയില്‍ നിന്നൊഴിവായത്.

 

 

ഇതേത്തുടര്‍ന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക വേദികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് തൃശൂരില്‍ നടത്തിയ യോഗത്തിലാണ് ഇടവേളകള്‍ക്ക് ശേഷം ശോഭയുടെ സാന്നിദ്ധ്യമുണ്ടായത്. ശോഭയുടെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവുമായിരുന്നു സംസ്ഥാന ബി.ജെ.പിക്കകത്ത് സമീപകാലത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ട് മത്സരിച്ച് സി.പി.എമ്മിനെ മറികടന്ന് രണ്ടാമതെത്തി. നാല്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ നേടി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ 2.48ലക്ഷം വോട്ടുകള്‍ അവര്‍ പിടിച്ചെടുത്തു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനില്ലെന്നാണ് ശോഭ ആദ്യം പ്രഖ്യാപിച്ചിരുന്നത്.

 


സെക്രട്ടേറിയറ്റ് നടയില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ സമരപ്പന്തലിലെത്തി 48 മണിക്കൂര്‍ ഉപവാസമനുഷ്ഠിച്ച് സമരക്കാര്‍ക്ക് അവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച വേളയില്‍ സംസ്ഥാന, ജില്ലാ ബി.ജെ.പി നേതൃത്വങ്ങളില്‍ നിന്നാരും തിരിഞ്ഞുനോക്കാതിരുന്നതും വലിയ ചര്‍ച്ചയായി.

ബി.ജെ.പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്ന ദിവസവും, താന്‍ മത്സരിക്കാനില്ലെന്ന സൂചന നല്‍കിയ ശോഭ അടുത്ത ദിവസങ്ങളില്‍ നിലപാട് മാറ്റി. അഖിലേന്ത്യാ നേതൃത്വത്തിന്റെ അറിവോടെയെന്നാണ് സംസാരം.കഴക്കൂട്ടത്ത് മത്സരിക്കാനുള്ള സന്നദ്ധത ദേശീയനേതൃത്വം ആരാഞ്ഞത് കൊണ്ടാവാം, താന്‍ മത്സരിക്കാന്‍ തയാറെന്ന് അവര്‍ പ്രഖ്യാപിച്ചു.

 

 

അപ്പോഴും കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിപ്രഖ്യാപനം നീണ്ടുനീണ്ടുപോയി. ശക്തമായ ത്രികോണ മത്സരംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തട്ടകത്തില്‍ പോരാടാന്‍ ശോഭകൂടിയെത്തിയതോടെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥനായിരുന്ന ഡോ.എസ്.എസ്. ലാലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. പക്ഷെ ശോഭ വന്നതോടെ മത്സരം ശോഭയും കടകംപള്ളിയും തമ്മിലായി.

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരെ പ്രവര്‍ത്തിച്ച ദേവസ്വം മന്ത്രിയോടുള്ള പോരാട്ടമാണെന്ന് ശോഭ പറഞ്ഞു. ആര് സ്ഥാനാര്‍ത്ഥി എന്നതിനല്ല പ്രസക്തി, ആര്‍ക്കെതിരെയാണ് മത്സരം എന്നതാണ് പ്രധാനമെന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത... തിങ്കളാഴ്ച അതിശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു  (11 minutes ago)

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം  (1 hour ago)

തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.... സംഭവത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (1 hour ago)

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...  (1 hour ago)

ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...  (1 hour ago)

രോഗലക്ഷണങ്ങൾ ഇങ്ങനെ  (1 hour ago)

കറുത്ത പൊന്നിന്റെ വില ഉയരുന്നു...  (1 hour ago)

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!  (2 hours ago)

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (2 hours ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (3 hours ago)

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (3 hours ago)

വൻ പദ്ധതിയുമായി ഇസ്രോ  (3 hours ago)

തിരുവനന്തപുരത്തിന് മുകളിലും...  (3 hours ago)

Malayali Vartha Recommends