പാർത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകൾ തയ്യാറാക്കുന്നതിന് ഇന്ന് അടുപ്പിൽ അഗ്നിജ്വലിപ്പിക്കും... നാളെ ആരംഭിക്കുന്ന വഴിപാട് വള്ളസദ്യകൾ ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും

പാർത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകൾ തയ്യാറാക്കുന്നതിന് ഇന്ന് അടുപ്പിൽ അഗ്നിജ്വലിപ്പിക്കും. രാവിലെ 8.30ന് ക്ഷേത്രത്തിന്റെ വടക്കേ മാളികയിൽ കിഴക്ക് വടക്ക് ഭാഗത്തായി പ്രത്യേകം ഒരുക്കിയ അടുപ്പിലേക്ക് ആറന്മുളയിലെ മുതിർന്ന പാചകക്കാരനാകും അഗ്നി പകരുക. ക്ഷേത്ര ശ്രീകോവിലിനുള്ളിൽ നിന്ന് മേൽശാന്തി പകർന്നു നൽകുന്ന ദീപമാണ് ഇതിനായി ഉപയോഗിക്കുന്നത്.
നാളെ ആരംഭിക്കുന്ന വഴിപാട് വള്ളസദ്യകൾ ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ അബിൻ വർക്കി, പഴകുളം മധു, ദേവസ്വം ബോർഡ് പ്രതിനിധികൾ, പള്ളിയോട സേവാസംഘം ഭാരവാഹികൾ, കരനാഥന്മാർ, പ്രത്യേക ക്ഷണിതാക്കൾ എന്നിവർ പങ്കെടുക്കും.
സെപ്തംബർ 16 വരെ ദേവസ്വം ബോർഡിന്റെ സഹായത്തോടെ നടക്കുന്ന വള്ളസദ്യ വഴിപാടിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും. ആദ്യദിനം കീഴ്‌ചേരിമേൽ, തെക്കേമുറി, കോടിയാട്ടുകര, തോട്ടപ്പുഴശ്ശേരി, പൂവത്തൂർ പടിഞ്ഞാറ്, തെക്കേമുറി കിഴക്ക്, മേലുകര, ഇടശ്ശേരിമല, ചെറുകോൽ എത്തി പള്ളിയോടങ്ങളാണ് വള്ളസദ്യയിൽ പങ്കെടുക്കുക.
"
https://www.facebook.com/Malayalivartha






















