ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും...

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിടപറഞ്ഞിട്ട് ഇന്ന് മൂന്നു വർഷം. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ കേൾക്കാനും അവയ്ക്ക് അടിയന്തരമായി പരിഹാരം കാണാനും സദാ ശ്രമിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയുടെ അഭാവം കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിലുമുണ്ടാക്കിയ ശൂന്യത വളരേയറെയാണ്. ആൾക്കൂട്ടമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഊർജം. സങ്കടങ്ങളുമായി കടന്നുവരുന്നവർക്കു മുന്നിൽ ആ വാതിൽ എപ്പോഴും തുറന്നു കിടന്നിരുന്നു. പുതുപ്പള്ളിക്കാരുടെ കൂഞ്ഞൂഞ്ഞ് ജനസമ്പർക്കം നിർത്തിയിട്ട് ഇന്നേയ്ക്ക് മൂന്നുവർഷമായിരിക്കുന്നു.
ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും. 6.30നു പുതുപ്പള്ളി പള്ളിയിൽ പ്രഭാത നമസ്കാരം, 7നു കുർബാന. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യേക പ്രാർഥനയും നടക്കും.
ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മുഖ്യകാർമികത്വം വഹിക്കും. 9നു പുതുപ്പള്ളി പള്ളി മുറ്റത്ത് പ്രത്യേകം തയാറാക്കിയ പന്തലിൽ നടക്കുന്ന പൊതുസമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനാകും. ബിസിനസ് സംരംഭകൻ സാജൻ ലത്തീഫ് മുഖ്യാതിഥിയായി പങ്കെടുക്കും. മന്ത്രി മോൻസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
അതേസമയം മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് പുതുപ്പള്ളി പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ആദരം അർപ്പിക്കും.
"
https://www.facebook.com/Malayalivartha























