ധർമ്മടത്തെ യു ഡി എഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും; പിണറായിക്കെതിരായുള്ള സസ്പെൻസ് ഇന്ന് അവസാനിക്കും

മുഖ്യമന്ത്രി പിണറായി വിജയൻറെ മണ്ഡലമാണ് ധർമ്മടം. ഇതുവരെയും ഈ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഈ സസ്പെൻസ് ഇന്ന് അവസാനിക്കും. നേമത്തെപ്പോലെ ശക്തനായ ഒരു സ്ഥാനാർഥിയെ ധർമ്മടത്തും നിർത്തണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ധര്‍മ്മടത്ത് കെ സുധാകരന്‍ മത്സരിക്കണം എന്ന ചർച്ച ഉയർന്നു വന്നത്. സുധാകരനുമായി എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചെങ്കിലും അന്തിമ തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ല. ധർമ്മടത്ത് സ്ഥാനാർഥി ആകുവാൻ ആരെയും നിർബന്ധിക്കില്ലെന്നും, സംസ്ഥാന നേതൃത്വം കൂട്ടായ തീരുമാനത്തിലെത്തണം എന്നുമാണ് ഹൈക്കമാന്‍ഡ് നിർദ്ദേശിച്ചിരിക്കുന്നത്.
എന്നാൽ സുധാകരൻ പറയുന്നത്, നേരെത്തെ പരിഗണനയിലുണ്ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ്. പ്രഖ്യാപനം ഉണ്ടായാല്‍ ഇന്നുതന്നെ രഘുനാഥ് പത്രിക നൽകും.
അതേസമയം ധർമ്മടത്ത് വാളയാർ പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരെ ഇന്ന് നാമനിര്‍ദ്ദേശ പ്രതിക നൽകുന്നതാണ്. പുലര്‍ച്ചെ കണ്ണൂരെത്തിയ ഇവര്‍ ഉച്ചയോടെ കലക്ടറേറ്റിലെത്തി പത്രിക നൽകും. വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നീതി നടപ്പാത്തതില്‍ പ്രതിഷേധമായാണ് മുഖ്യമന്ത്രിക്കെതിരെയുള്ള പോരാട്ടം.
സംസ്ഥാനമൊട്ടാകെ തലമുണ്ഡനം ചെയ്ത് നീതി യാത്ര നടത്തിയിട്ടും മുഖ്യമന്ത്രി പ്രശ്‌ന പരിഹാരം ഉണ്ടാക്കിയില്ലെന്നാണ് കുടുംബത്തിലെയും മറ്റുള്ളവരുടെയും ആരോപണം. വാളയാര്‍ നീതി സമര സമിതിയാണ് ധര്‍മ്മടത്ത് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്.
എന്നാൽ, ഇരിക്കൂറില്‍ എ, ഐ ഗ്രൂപ്പ് തര്‍ക്കം നിലനില്‍ക്കെ സ്ഥാനാര്‍ത്ഥി സജീവ് ജോസഫ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക നൽകുമെന്നും അറിയിച്ചു. രാവിലെ 11 മണിക്ക് പ്രകടനമായെത്തിയാണ് പത്രിക സമർപ്പിക്കുക. സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്ന എ വിഭാഗം, തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരും. അതേസമയം ഇരിക്കൂറിലെ പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ക്കായി ഉമ്മന്‍ ചാണ്ടി നാളെ കണ്ണൂരെത്തുമെന്നും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























