ഇത്തവണ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ പ്രവചനം...ബി ജെ പി മാത്രമല്ല , ട്വന്റി ട്വന്റിയും നിര്‍ണായക ശക്തിയായി മാറുമെന്നും പിസി ജോര്‍ജ്

തിരഞ്ഞെടുപ്പിന് 18 ദിവസം മാത്രം ശേഷിക്കെ സര്‍വേകളുടെ പൂരമാണ്. വ്യക്തിപരമായ പ്രവചനങ്ങള്‍ വേറെയും. ഇതിനിടയിലാണ് ജ്യോതിഷരത്‌നങ്ങളെ തോല്‍പിക്കുന്ന പി.സി. ജോര്‍ജ് പൂഞ്ഞാര്‍ ആശാന്റെ പ്രവചനങ്ങള്‍. ഇത്തവണ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ പ്രവചനം.
കേരളത്തില്‍ ഇത്തവണ തൂക്ക് നിയമസഭ വരുമെന്നും കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ വരാനുളള ഒരു സാധ്യതയും താന്‍ കാണുന്നില്ലെന്നും പിസി പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി മാത്രമല്ല ട്വന്റി ട്വന്റിയും നിര്‍ണായക ശക്തിയായി മാറുമെന്നും പിസി ജോര്‍ജ് പറയുന്നു.
സംസ്ഥാനത്തെ പല നിയോജക മണ്ഡലങ്ങളിലും ബിജെപി ഒരു നിര്‍ണായക ശക്തിയായി മാറിയിട്ടുണ്ട്. ഇത്തവണ ബിജെപി ഒരു സീറ്റില്‍ ആയിരിക്കില്ല നിയമസഭയില്‍ നില്‍ക്കുന്നത്. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ടതില്ല. ഒരു സീറ്റില്‍ ആയിരിക്കില്ല, മറിച്ച് അഞ്ച് സീറ്റില്‍ വരെ ബിജെപി വിജയിക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.
ബിജെപിക്ക് അഞ്ച് സീറ്റില്‍ വിജയിക്കാന്‍ സാധിക്കുകയും ട്വന്റി ട്വന്റിക്ക് അവര്‍ അവകാശപ്പെടുന്നത് പോലെ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ ഇതുവരെ ഇല്ലാത്ത രാഷ്ട്രീയ സ്ഥിതി കേരളത്തിലുണ്ടാകുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്. അങ്ങനെ വന്നാല്‍ കേരളത്തില്‍ ഒരു തൂക്ക് സര്‍ക്കാര്‍ ആയിരിക്കും രൂപപ്പെടാന്‍ പോകുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്ത് തൂക്ക് സഭയാണ് വരുന്നത് എങ്കില്‍ ബിജെപിയും ട്വന്റി ട്വന്റിയും ഉള്‍പ്പെടെ ഉളളവര്‍ തീരുമാനിക്കുന്ന നിലയിലേ ഒരു സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുകയുളളൂ എന്നും പിസി ജോര്‍ജ് വ്യക്തമാക്കി. പൂഞ്ഞാറില്‍ നിന്ന് ഇത്തവണയും താന്‍ ജയിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് പിജെ ജോസഫ്-പിസി തോമസ് വിഭാഗങ്ങള്‍ ലയിച്ചതിന് എതിരെയും പിസി ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചു. പിസി തോമസ് വിഭാഗവുമായുളള ലയനം പിജെ ജോസഫിന്റെ ഗതികേടാണ് എന്ന് പിസി ജോര്‍ജ് പറഞ്ഞു. പിജെ ജോസഫിന്റെ അഹങ്കാരവും വിവരക്കേടുമാണ് അതിന് കാരണം എന്നും പിസി ജോര്‍ജ്ജ് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha



























