Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..

18 JULY 2026 03:13 PM IST
മലയാളി വാര്‍ത്ത

ആലപ്പുഴ രക്ഷാപ്രവർത്തനം കേസിൽ ഡി. ജി പി എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു. കേസിൽ തിരിമറി നടക്കുമ്പോൾ അജിത്കുമാർ തന്റെ ഓഫിസിലുണ്ടായിരുന്നില്ല എന്നാണ് വിവരം.. ഈ സാഹചര്യത്തിൽ അജിത്കുമാറിനെതിരെ നടപടിയെടുത്താലും കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ വ്യക്തത തേടി അന്വേഷണ റിപ്പോർട്ട് മടക്കിയത്. എത്ര അന്വേഷിച്ചാലും തന്നെ പ്രതിയാക്കാൻ കഴിയില്ലെന്ന് അജിത് ഉറച്ചുവിശ്വസിക്കുന്നു. അജിത് തന്ത്ര പൂർവം മാറി നിന്ന ശേഷം തന്റെ കീഴ് ജീവനക്കാരെ കൊണ്ട് കേസിൽ തിരിമറി കാണിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. 

 

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസിൽ എഡിജിപി എം.ആർ.അജിത്കുമാറിന്റെ ഇടപെടൽ സംബന്ധിച്ചുള്ള പുതിയ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം  ഡിജിപിക്ക് സമർപ്പിച്ചു. എസ്‌പി: ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാഴ്ച മുൻപു സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കൂടുതൽ വ്യക്തത തേടി കഴിഞ്ഞ ദിവസം ഡിജിപി റാവാഡ എ.ചന്ദ്രശേഖർ മടക്കിയിരുന്നു. ഡിജിപി നിർദേശിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയ റിപ്പോർട്ടാണ് ഇന്നലെ വൈകിട്ട് സമർപ്പിച്ചത്. സംഭവത്തിലെ കേസ് ഡയറി തിരുത്തിയതിൽ അടക്കം അജിത്കുമാറിന്റെ ഇടപെടൽ തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുതുക്കിയ റിപ്പോർട്ടിലുണ്ടെന്നാണു വിവരം. എന്നാൽ ഇതിനും നിയമപരമായ നിലനിൽപ്പില്ലെന്നാണ് വ്യാഖ്യാനം.

അതായത് സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. അജിത്ത് കുമാറിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ കെ സി വേണുഗോപാലും അദ്ദേഹത്തിന്റെ എം എൽ എമാരും സർക്കാരിനെ നിർത്തി പൊരിക്കുമെന്ന് ഉറപ്പാണ്. ‘രക്ഷാപ്രവർത്തനം’ കേസിൽ അജിത്കുമാറിനെതിരെ നടപടി നീളുന്നുവെന്ന ആക്ഷേപത്തിനിടെ ആഭ്യന്തര മന്ത്രി ഇടപെട്ടതോടെയാണ് റിപ്പോർട്ട് കൈമാറ്റം വേഗത്തിലാക്കിയത്. പുതുക്കിയ റിപ്പോർട്ട്, നടപടിക്ക് ശുപാർശ ചെയ്ത് ഡിജിപി ഉടൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് സമർപ്പിക്കും. തുടർന്ന് ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലാകും വകുപ്പുതല നടപടിക്കു തീരുമാനമെടുക്കുക.എന്നാൽ മന്ത്രി എന്തുതീരുമാനിച്ചാലും അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും. കോടതിയിൽ സർക്കാർ തോറ്റാൽ കൂടുതൽ നാണക്കേടാവും. സി പി എം അത് ആഘോഷമാക്കുകയും ചെയ്യും .

 

അതിനാൽ ലഹളകൾ നിയന്ത്രിച്ച് അജിത്തിനെതിരെ നടപടിക്ക് തുനിയാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും ഇന്നലെയും സമയം അനുവദിച്ചില്ല.നവകേരള യാത്രയ്‌ക്കിടെ ആലപ്പുഴയില്‍ വച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ഇടപെട്ട എ ഡി ജി പി അജിത് കുമാറിനെതിരായ നടപടി വൈകുന്നതില്‍ മുഖ്യമന്ത്രിയെ കാണാനാണ് ഇരുവരും തീരുമാനിച്ചിരുന്നത്.മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കായി ഇന്നലെ ഇരുവരും തിരുവനന്തപുരത്തേയ്‌ക്ക് പുറപ്പെട്ടിരുന്നു.എന്നാല്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയ്‌ക്കായുള്ള സമയം അനുവദിച്ചില്ല.

 

ഇന്ന് മണ്ഡലത്തില്‍ എത്തുമ്പോള്‍ കാണാമെന്നായിരുന്നു ഉറപ്പ് നല്‍കിയത്.ഇത് പ്രകാരം എ ഡി തോമസ് എംഎല്‍എയും അജയ് ജുവല്‍ കുര്യാക്കോസും ഇന്ന് എറണാകുളത്തേക്ക് വരാനായി തയാറെടുത്തെങ്കിലും ഉച്ചവരെയും ഏത് സമയത്ത് കാണാം എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ വിവരം നല്‍കിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ പലപ്പോഴായി ശ്രമിച്ചെങ്കിലും സാധിച്ചില്ല.പിന്നീടാണ് കൂടിക്കാഴ്ച മറ്റൊരു ദിവസത്തേയ്‌ക്ക് മാറ്റാമെന്ന് അറിയിപ്പ് ലഭിച്ചത്.തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ തീരുമാനമായിരുന്നു രക്ഷാപ്രവര്‍ത്തന കേസില്‍ എസ്‌ഐടി രൂപീകരണം. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടി വൈകുകയാണ്.ഡിജിപി സ്ഥാനത്തേക്കുള്ള അജിത്കുമാറിന്റെ സ്ഥാനക്കയറ്റം തടയുന്നതിന് അതിവേഗ നടപടി വേണമെന്നാണ് രക്ഷാപ്രവർത്തന കേസിലെ ഇരകളായ എ.ഡി.തോമസ് എംഎൽഎയുടെയും

 

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിന്റെയും നിലപാട്. ഇരുവരും മുഖ്യമന്ത്രിയെ കാണാനിരിക്കെയാണ് ഇന്നലെ വൈകിട്ടോടെ റിപ്പോർട്ട് ഡിജിപിക്കു മുന്നിലെത്തിയത്. അജിത്തിനെതിരെ ദോശചുടും പോലെ നടപടിയെടുക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.എസ്ഐടി ഡിജിപിക്ക് സമർപ്പിച്ച ആദ്യ റിപ്പോർട്ടിൽ കേസ് ഡയറി തിരുത്തിയതിൽ അജിത്കുമാറിനെക്കാൾ അദ്ദേഹത്തിന്റെ ഓഫിസിലുള്ള 2 ഗ്രേഡ് എസ്ഐമാരുടെ ഇടപെടലുകളെക്കുറിച്ചാണു പരാമർശമുണ്ടായിരുന്നത്. കേസിൽ തിരിമറി നടക്കുമ്പോൾ അജിത്കുമാർ തന്റെ ഓഫിസിലുണ്ടായിരുന്നില്ല എന്നും വാദമുണ്ട്. ഈ സാഹചര്യത്തിൽ അജിത്കുമാറിനെതിരെ നടപടിയെടുത്താലും കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ വ്യക്തത തേടി അന്വേഷണ റിപ്പോർട്ട് മടക്കിയത്.

അഗ്നിരക്ഷാ സേനാ മേധാവി നിധിൻ അഗർവാൾ 31ന് വിരമിക്കുമ്പോൾ അജിത്കുമാറിന് ഡിജിപി റാങ്കിൽ സ്ഥാനക്കയറ്റം ലഭിക്കാനിരിക്കുകയാണ്. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ടു തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്ക്രീനിങ് കമ്മിറ്റി 20ന് യോഗം ചേരും.ഗവ. പ്ലീഡർ നിയമനത്തിന്റെ പേരിൽ മുഖ്യമന്ത്രി വി.ഡി.സതീശനും കെഎസ്‌യുവും തമ്മിലുള്ള ഏറ്റുമുട്ടൽ കോൺഗ്രസിൽ അപസ്വരം സൃഷ്ടിച്ച സാഹചര്യത്തിൽ അജിത് കുമാറിനെതിരായ നടപടിയിലും ആശങ്കമുറുകുകയാണ്. . എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നടപടി നീണ്ടു പോകുന്നതിന്റെ നീരസവും കെഎസ്‌യു, യൂത്ത് കോൺഗ്രസ് തലങ്ങളിലുണ്ട്. രണ്ടിന്റെയും പേരിലുള്ള പ്രതികരണങ്ങൾ, പക്ഷേ നിഷ്കളങ്കമായി മുഖ്യമന്ത്രി കരുതുന്നില്ല. പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിന് എന്താണു കാര്യമെന്ന അദ്ദേഹത്തിന്റെ രൂക്ഷപ്രതികരണം ആ പശ്ചാത്തലത്തിലാണ്.

 

പ്ലീഡർമാരിൽ രണ്ടു പേരുടെ നിയമനമാണ് അസ്വസ്ഥത സൃഷ്ടിച്ചത്. ഒരാൾ തിരുവനന്തപുരം ലോ കോളജിൽ പഠിക്കുമ്പോൾ സജീവ എസ്എഫ്ഐ പ്രവർത്തകയായിരുന്നുവെന്ന മുൻ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റുമാരുടെ ആരോപണം പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഏറ്റെടുക്കുകയായിരുന്നു. തൃശൂർ ലോ കോളജ് വിദ്യാർഥിയായിരിക്കെ എബിവിപി പ്രവർത്തകനായിരുന്നു എന്നതാണ് രണ്ടാമത്തെയാൾക്കെതിരെയുള്ള ആക്ഷേപം.ലോയേഴ്സ് കോൺഗ്രസ് നൽകിയ പട്ടികയിൽ ഇടം പിടിച്ചവരാണു രണ്ടു പേരുമെന്ന പ്രതിരോധമാണ് മുഖ്യമന്ത്രി തീർത്തത്. ഒരാളുടെ കാര്യത്തിൽ ഒരു ലോക്സഭാംഗത്തിന്റെ ശുപാർശയും ഉണ്ടായിരുന്നു. പാർട്ടിയുടെ ഭാഗമായി നിൽക്കുന്നവർ നൽ‍കുന്ന ശുപാർശകൾ കൂടി പരിഗണിച്ചു നടത്തുന്ന നിയമനങ്ങളുടെ പേരിലുള്ള പാപഭാരം തന്നിൽ ചുമത്തുന്നതിലുള്ള എതിർപ്പു മാത്രമല്ല, മുഖ്യമന്ത്രിയുടെ രൂക്ഷ പ്രതികരണത്തിൽ അടങ്ങിയത്;

 

തന്നോടോ പാർട്ടി നേതൃത്വത്തോടോ നേരിട്ടു പറയാതെ ഫെയ്സ്ബുക്കിൽ ആറു ദിവസം മുൻപ് പരസ്യമായി പ്രതിഷേധിച്ച കെഎസ്‌യു പ്രസിഡന്റിന്റെ നടപടിയിലെ അമർഷം കൂടിയാണ് .എന്നാൽ മുഖ്യമന്ത്രി സംഘടനയെ അവഹേളിച്ചെന്ന അമർഷം കെഎസ്‌യുവിൽ സൃഷ്ടിക്കാൻ ആ പ്രതികരണം കാരണമായി. കോൺഗ്രസിനെ പ്രതിനിധീകരിക്കുന്ന രണ്ടു പേർ കെഎസ്‌യുവിനു പിന്തുണ പ്രഖ്യാപിച്ചും മുഖ്യമന്ത്രിയോടു വിയോജിച്ചും ചാനൽ ചർച്ചകളിൽ രംഗത്തെത്തി. മന്ത്രി ടി.സിദ്ദിഖിന്റെ പ്രതികരണം കെഎസ്‌യുവിനെ പിന്താങ്ങിയാണെന്നും ചാണ്ടി ഉമ്മന്റേതു മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതാണെന്നുമുള്ള വ്യാഖ്യാനമുണ്ടായി.വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിഘടന നിശ്ചയിച്ച ഘട്ടത്തിൽ മന്ത്രി എം.ലിജുവിന്റെ വാക്കുകളിൽ മറനീങ്ങിയ അതൃപ്തിയുടെയും തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ.ശേഷാദ്രിനാഥനെ നിശ്ചയിച്ചതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ് ഉയർത്തിയ കലാപക്കൊടിയുടെയും തുടർച്ചയായാണ്

 

കെഎസ്‌യു പ്രസിഡന്റിന്റെ പരസ്യ നീക്കങ്ങളെ മുഖ്യമന്ത്രി കാണുന്നത്. തന്റെ വിയോജിപ്പ് വ്യക്തമാക്കിയ ശേഷവും അലോഷ്യസ് പരസ്യവിമർശനം തുടർന്നതു മറ്റാരുടെയും പിന്തുണ ഇല്ലാതെയാണെന്ന് അദ്ദേഹം കരുതുന്നില്ല. എന്നാൽ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചു നടക്കാതെ വന്ന സാഹചര്യത്തിലാണ് വീണ്ടും പ്രതികരിക്കേണ്ടി വന്നതെന്നാണ് അലോഷ്യസ് ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും തനിക്ക് സമയം അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് കെഎസ്‌യുവിന്റെ വികാരം വ്യക്തമാക്കുന്ന കത്ത് കൈമാറിയതായും അറിയിച്ചു.വിവാദ നിയമനം തങ്ങൾ നൽകിയ പട്ടികയിൽ നിന്നാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം ലോയേഴ്സ് കോൺഗ്രസ് ഇന്നലെ നിഷേധിച്ചത് പ്രശ്നം കൂടുതൽ സങ്കീർണമാക്കി. എന്നാൽ സംഘടന നൽകിയ പട്ടികയിൽ ആ പേരുകൾ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആവർത്തിച്ചു.

 

‘രക്ഷാപ്രവർത്തനം’ കേസ് പുനരന്വേഷിക്കാ‍ൻ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനിച്ചു മുന്നോട്ടുപോകുമ്പോൾ അജിത് കുമാറിനു വേണ്ടിയുള്ള രക്ഷാപ്രവർത്തനമാണു നടക്കുന്നതെന്ന തരത്തിലുളള ചിത്രീകരണം ചിലർ നടത്തുന്നതിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വിയോജിപ്പുണ്ട്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ ചേരിതിരിവും പുതിയ കെപിസിസി പ്രസിഡന്റ് നിയമനം നീണ്ടുപോകുന്നതു സർക്കാർ–പാർട്ടി ഏകോപനത്തിൽ സൃഷ്ടിച്ച വിടവുകളുമെല്ലാം ഈ വിവാദങ്ങൾക്കു വളംവയ്ക്കുകയും ചെയ്യുന്നുമുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളെ ആഭ്യന്തര മന്ത്രിയും ഇതരമന്ത്രിമാരും സന്തോഷത്തോടെയാണ് കാണുന്നത്. തനിക്ക് പണിഞ്ഞവർ അനുഭവിക്കട്ടെ എന്നാണ് ചെന്നിത്തലയുടെ ചിന്ത.

 

അതു കൊണ്ടാണ് അജിത് കുമാറിനെതിരായ കെ സി വേണുഗോപാലിന്റെ വിമർശനം വന്നപ്പോൾ ചെന്നിത്തല ഫയലിൽ നടപടി ത്വരിതപ്പെടുത്താൻ ഡിജീപിക്ക് നിർദ്ദേശം നൽകിയത്. ഒരിക്കലും തന്റെ ഖദറിൽ കറപുരളരുത് എന്ന ഉറച്ച നിലപാട് ചെന്നിത്തലക്കുണ്ട്. അജിത്തിനെതിരെ നടപടിയെടുക്കണം എന്നു തന്നെയാണ് ചെന്നിത്തലയുടെ ആവശ്യം. നടപടി കോടതിയിൽ ചോദ്യം ചെയ്യാനുള്ള ധാർമ്മിക ഉത്തരവാദിത്വം നടപടിക്ക് ഇരയായ വ്യക്തിക്കുണ്ടെന്ന് മന്ത്രി കരുതുന്നു. അതിനാൽ അജിത്ത് കേസിൽ ജയിക്കുന്നതിനെ കുറിച്ചുള്ള വേവലാതി ആഭ്യന്തരമന്ത്രിക്കില്ല. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചുവെന്നാണ് മനസിലാക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് ആവശ്യം പഴുതടച്ച് നടപടിയാണ് ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നവകേരള സദസുമായി ബന്ധപ്പെട്ടാണ്  കേസിന് ആധാരമായ പ്രസ്താവന മുഖ്യമന്ത്രി നടത്തി യിരുന്നത്.

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും നിയമം കൈയ്യിലെടുക്കാനും ഡി.വൈ.എഫ്.ഐക്കാര്‍ക്ക് അനുവാദം നല്‍കുന്ന തരത്തില്‍ പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയുടെ അനന്തരഫലം മാസങ്ങളോളം കേരളം കലാപഭൂമിയായി മാറി എന്നതായിരുന്നു.മുഖ്യമന്ത്രിയുടെ ആഹ്വാനം ശിരസ്സാവഹിച്ച് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പാര്‍ട്ടിക്കാര്‍ അഴിഞ്ഞാടി. പൊലീസ് നോക്കുകുത്തിയായിത്തീര്‍ന്നപ്പോള്‍ അവരുടെ ലാത്തി കൈവശപ്പെടുത്തി പിണറായിയുടെ ഗണ്‍മാന്‍ പോലും പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുകയുണ്ടായി.സ്ഥലകാല ബോധമില്ലാതെ ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയ ഈ ഗുണ്ടാ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരില്‍ പലരും ഇപ്പോഴും രോഗക്കിടക്കയില്‍ തന്നെ കഴിയുകയാണ്. അത്രമേല്‍ മൃഗീയമായ ആക്രമണമാണ് പിണറായി വിജയന്റെ പ്രോത്സാ ഹനത്തില്‍ നടന്നത്.

 

കണ്ണൂര്‍ ജില്ലയില്‍ വെച്ചായിരുന്നു ഈ നരനായാട്ടിന്റെ തുടക്കം. നവകേരള സദസ്സ് തളിപ്പറമ്പിലേക്കെത്തുമ്പോള്‍ പഴയങ്ങാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. തദവസരത്തില്‍ അവിടെയെ ത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഈ നീചകൃത്യത്തെയാണ് ‘ര ക്ഷാപ്രവര്‍ത്തന’മായി മുഖ്യമന്ത്രി വ്യാഖ്യാനിച്ചത്. വിഷയം പ്രതിപക്ഷം സഭയില്‍ ഉള്‍പ്പെടെ ഉയര്‍ത്തിയപ്പോഴും ഇതേ നിലപാടില്‍ പിണറായി വിജയന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ബസിന് മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് എങ്ങനെ കുറ്റമാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. തന്റെ പ്രസ്താവന സൃഷ്ടിച്ച ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞിട്ടും അതിന്‍മേല്‍ ഉറച്ചുനിന്ന പിണറായി വിജയന് പക്ഷേ കേരളത്തിലെ ജനങ്ങള്‍ കഠിന ശിക്ഷയാണ് നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നായി ഈ രക്ഷാപ്രവര്‍ത്തനപ്രയോഗത്തെ ഇടതുകക്ഷികള്‍ തന്നെ വിലയിരുത്തുക യുണ്ടായി.

 

കോടികള്‍ ചിലവഴിച്ച് പി.ആര്‍ ഏജന്‍സികള്‍ മിനുക്കിയെടുത്ത പിണറായി വിജയന്റെ പൊയ്മുഖം അഴിഞ്ഞുവീഴുന്നതിനും അദ്ദേഹത്തിന്റെ ഗതകാല ചരിത്രം അനാവരണം ചെയ്യപ്പെടുന്നതിനും ഈപ്രയോഗം കാരണമായിത്തീരുകയും ചെയ്തു.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേരളീയരുടെ ഹൃദയത്തില്‍ ചിരസ്മരണ നേടിക്കൊടുത്ത യു.ഡി.എഫ് സര്‍ക്കാറിന്റെ ജനസമ്പര്‍ക്ക യാത്രയുടെ ബദലായിട്ടായിരുന്നു പിണറായി സര്‍ക്കാറിന്റെ നവകേരള സദസ്സ്. എന്നാല്‍ ഒരുകോടിയിലേറെ രൂപ ചിലവഴിച്ച് പ്രത്യേകമായി തയാറാക്കിയ ബ സില്‍ നിന്ന് തുടങ്ങിയ ഈ അത്യാഡംബര യാത്ര തുടക്ക ത്തില്‍ തന്നെ ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു. വിമര്‍ശന ശരങ്ങളോടെ കാസര്‍കോട്ടുനിന്നാരംഭിച്ച യാത്ര കണ്ണൂരെത്തിയപ്പോയേക്കും ലക്ഷ്യത്തില്‍ നിന്ന് തീര്‍ത്തും വ്യതിചലിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.

 

യാത്ര കടന്നുപോകുന്ന വഴികളിലെ പ്രതിഷേധവും അതിനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെയുള്ള ഭീകരാക്രമണങ്ങളും മാത്രമായിരുന്നു വാര്‍ത്തകളില്‍ ഇടംപിടിച്ചത്. നിന്ന നില്‍പ്പില്‍ ആയിരക്കണക്കായ ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയും ജനസമ്പര്‍ക്ക യാത്രയും ചരിത്രത്തില്‍ ഇടംപിടിച്ചതെങ്കില്‍ ഒരുഫയലില്‍പോലും തീരുമാനമാകാതെയായിരുന്നു പിണറായിയുടെയും സം ഘത്തിന്റെയും യാത്ര. ഡി.വൈ.എഫ്.ഐയുടെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെയുമെല്ലാം അഴിഞ്ഞാട്ടത്തെ പൊലീസ് നിസംഗതയോടെ കൈകാര്യം ചെയ്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കളുടെ ശക്തമായ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ആര്‍.എസ്.എസ് ബാന്ധവത്തിന്റെയും വിദ്വേഷ പ്രചാരണത്തിന്റെയും പുരംകലക്കലിന്റെയുമെല്ലാം ആരോപണ ശരങ്ങളാല്‍ പിടയുമ്പോഴാണ് ഇടിത്തീപോലെ അജിത് കുമാറിന്റെ   തലയില്‍ ‘രക്ഷാപ്രവര്‍ത്തന’വുമായി ബന്ധപ്പെട്ട കേസും വന്നുപതിച്ചിരിക്കുന്നത്. ഏകാധിപതികളെക്കൊണ്ട് കണക്കുകള്‍ എണ്ണിയെണ്ണിപ്പറഞ്ഞിട്ടല്ലാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്നാണ് സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (5 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (5 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (6 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (6 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (6 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (6 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (7 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (7 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (7 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (7 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (7 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (9 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (10 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (10 hours ago)

Malayali Vartha Recommends