അഭിനേതാക്കള്‍ നയിക്കുന്ന എട്ടാമത് അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയില്‍

ആക്ടേഴ്‌സ് ഫാക്ടറിയുടെ എട്ടാമത് ആക്ടിംഗ് വര്‍ക്ക്‌ഷോപ്പ് ഈ വരുന്ന ഓഗസ്റ്റ് 8 9 10 തീയതികളില്‍ കൊച്ചി, വൈറ്റില, ആര്‍ട്ടിക്ക് ഗോള്‍ഡ് ഹോട്ടലില്‍ വച്ച് നടത്തപ്പെടുന്നു. സ്‌ക്രീന്‍ ആക്ടിംഗ്, വോയിസ് ആക്ടിംഗ് എന്നിവയില്‍ നല്‍കുന്ന പരിശീലനത്തിന് നേതൃത്വം നല്‍കുവാന്‍ ഡയറക്ടര്‍ എം പത്മകുമാര്‍, നടന്‍ ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, തിരക്കഥാകൃത്തും സംവിധായകനുമായ സന്തോഷ് ഇടുക്കി, കലാസംവിധായകന്‍ രാജീവ് കോവിലകം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍ എന്നിവര്‍ എത്തുന്നു. ആക്ടേഴ്‌സ് ഫാക്ടറിയുടെ സിനിമകളില്‍ അവസരം ലഭിക്കുന്നതിനും മറ്റു സിനിമകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനും ഈ അഭിനയ പരിശീലന കളരി വേദിയാകുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനും വിളിക്കുക : 9207361833,9526096949.
https://www.facebook.com/Malayalivartha























