മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇനി പ്രിവിലിജ് കാര്‍ഡ്; കടകളില്‍ വിലയിളവ്

മുതിര്‍ന്ന പൗരന്‍മാര്‍ക്കു കടകളില്‍നിന്നു സാധനങ്ങള്‍ വാങ്ങുമ്പോള്‍ വിലയില്‍ ഇളവു നല്‍കാന്‍ പദ്ധതി വരുന്നു. വ്യാപാരികളുടെ സഹകരണത്തോടെയാണു മുതിര്‍ന്ന പൗരന്‍മാര്‍ക്കു പ്രിവിലിജ് കാര്‍ഡ് ഏര്‍പ്പെടുത്താന്‍ സാമൂഹികനീതി വകുപ്പ് ആലോചിക്കുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലാകും പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പിലാക്കുക.
പ്രിവിലിജ് കാര്‍ഡുള്ളവര്‍ കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങുമ്പോള്‍ വിലയില്‍ ഇളവു ലഭിക്കും. എന്നാല്‍ കാര്‍ഡുടമ നേരിട്ടെത്തുമ്പോള്‍ മാത്രമേ സൗജന്യം ലഭിക്കൂ. ജൂലൈ അവസാനത്തോടെ ഇതിനായി വ്യാപാരികളുമായി ചര്‍ച്ച നടത്തുമെന്നു മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. എത്ര കടകളില്‍ സൗജന്യം നല്‍കും, എത്ര ശതമാനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച നടത്തി തീരുമാനിക്കും.
കോഴിക്കോട് ജില്ലാ ഭരണകൂടവും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനും ചേര്‍ന്നു നടപ്പാക്കിയ സൗജന്യ ഭക്ഷണ പദ്ധതി ഓപ്പറേഷന്‍ സുലൈമാനി മാതൃകയിലാകും കാര്‍ഡ് പദ്ധതി നടപ്പിലാക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























