പീഡനക്കേസിലെ പ്രതിക്ക് \'ജീവിതാന്ത്യം വരെ\' തടവ്

കണിയാമ്പറ്റ മണ്ടകമൂല മരുതുങ്കല്‍ മുഹമ്മദിന് (57) ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ശിഷ്ടജീവിതം മുഴുവന്‍ തടവ്. വയനാട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയുടെ അധിക ചുമതലയുള്ള അഡീഷനല്‍ സെഷന്‍സ് കോടതി ( രണ്ട് ) ജഡ്ജി പഞ്ചാപകേശനാണ് ശിക്ഷിച്ചത്.
ബാക്കിയുള്ള ജീവിതം മുഴുവന്‍ ജയിലില്‍ കഴിയണമെന്ന നിലയില്‍ ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക പെണ്‍കുട്ടിക്കു നല്‍കണം. മുഴുവന്‍ പിഴ സംഖ്യയും പ്രതിയുടെ സ്വത്തില്‍ നിന്ന് വസൂലാക്കാനും ഉത്തരവിട്ടു. ജീവിതാന്ത്യം വരെ തടവുശിക്ഷ വിധിക്കുന്ന കേസുകള്‍ അപൂര്‍വമാണ്.
പലഹാരം തരാമെന്നു പറഞ്ഞ് വീട്ടിലേക്കു വിളിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നു. 2013 മാര്‍ച്ച് 31 നായിരുന്നു സംഭവം. മീനങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.ജെ.പൗലോസ്, ടി.എന്‍.സജീവ് എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.അനുപമന്‍ ഹാജരായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























