കണ്ണൂരില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ കാര്‍ കത്തിച്ചു

കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയ കാര്‍ തീവച്ചു നശിപ്പിച്ചു. കോണ്‍ഗ്രസ് പുഴാതി മണ്ഡലം സെക്രട്ടറിയും ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ കക്കാട് കുഞ്ഞിപ്പള്ളിയിലെ വി.കെ. മൊയ്തുവിന്റെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് ഇന്നു പുലര്‍ച്ചെ മൂന്നോടെ കത്തിച്ചത്. കാറിന്റെ ചില്ലു പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ട് ഉണര്‍ന്ന വീട്ടുകാരാണു തീയണച്ചത്. മുന്‍വശവും എന്‍ജിന്‍ഭാഗവും മുന്നിലെ ഇരുടയറുകളും പിന്‍വശത്തെ ഒരു ടയറും കത്തി നശിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























