അട്ടപ്പാടിയിലെ എല്ലാ വീടുകള്‍ക്കും അടുത്ത വര്‍ഷം വൈദ്യുതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

അട്ടപ്പാടിയിലെ എല്ലാ വീടുകളിലും അടുത്ത വര്‍ഷം മാര്‍ച്ചോടെ വൈദ്യുതി എത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ വൈദ്യുതിയാണ് സര്‍ക്കാര്‍ അവിടെ എത്തിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതിയ മന്ദിരം പണിയും. ഇതിനായി 360 കോടി രൂപ അനുവദിക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പതിനേഴായിരം പരാതികളിലാണ് മുഖ്യമന്ത്രി ഇന്ന് തീര്‍പ്പ് കല്‍പിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























