പോണ്ടിച്ചേരിയില്‍ വാഹനാപകടത്തില്‍ മലയാളി വനിതാ ഡോക്ടറുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

പോണ്ടിച്ചേരിയിലുണ്ടായ കാറപകടത്തില്‍ മലയാളി ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. തൃശൂര്‍ കല്ലൂര്‍ പടിഞ്ഞാറേപള്ളിക്കു സമീപം ചുള്ളി പോളിന്റെ മകള്‍ ഡോ. ഡാനിയ (23) ആണ് മരിച്ച മലയാളി. തിങ്കളാഴ്ച വൈകീട്ട് നാലിനാണ് അപകടം. മരിച്ച മറ്റുള്ളവര്‍ പോണ്ടിച്ചേരി സ്വദേശികളാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡിലെ ഗട്ടറില്‍ വീണ് മറിയുകയായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരുമായ ആറു പേരാണ് കാറിലുണ്ടായത്.
എംഡി പ്രവേശന പരീക്ഷാ പരിശീലനത്തിനായി പോണ്ടിച്ചേരിയിലെത്തിയതായിരുന്നു ഡാനിയ. ഇവര്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയതും പോണ്ടിച്ചേരിയിലാണ്. വിവരമറിഞ്ഞ ബന്ധുക്കള്‍ രാത്രി തന്നെ പോണ്ടിച്ചേരിയിലെത്തി. പോണ്ടിച്ചേരിയിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വിദേശത്തുള്ള ഡാനിയയുടെ പിതാവ് വൈകീട്ടോടെയും ഓസ്‌ട്രേലിയയിലുള്ള സഹോദരി ടിങ്കിള്‍ നാളെ രാവിലെയും നാട്ടിലെത്തും. മാതാവ്: ജിജി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























