എന്‍ജി. പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു; തിരുവനന്തപുരം സ്വദേശി ബി. അര്ജുന് ഒന്നാം റാങ്ക്

എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. പ്ലസ് ടു മാര്‍ക്കും കൂടി ചേര്‍ത്തുള്ള ഫലമാണിത്. തിരുവനന്തപുരം സ്വദേശി ബി. അര്ജുന് ഒന്നാം റാങ്ക് നേടി(578 മാര്‍ക്ക്). അമര്‍ ഹസന്‍, പി. ശ്രീരാഗ്, ജി.കെ. നിധിന്‍, ശ്രീഹരി, കെവിന്‍ എബ്രഹാം ചെറിയാന്‍ എന്നിവര്‍ക്ക് ആദ്യ റാങ്കുകള്‍.
ഇന്നു വൈകിട്ടു മുതല്‍ 23 വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ നല്‍കാം. ഒന്നാം ഘട്ട അലോട്‌മെന്റ് 25ന് പ്രസിദ്ധീകരിക്കും. ഇതിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന വിജ്ഞാപനം ഇന്ന് ഇറക്കും.
കേരള ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്‌മെന്റ്‌സ് ഫെഡറേഷനു കീഴിലുള്ള മെഡിക്കല്‍, ഡന്റല്‍ കോളജുകളിലെ 15 % കമ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിക്കാനുള്ള സമയം 20 ന് വൈകിട്ട് അഞ്ചു വരെ നീട്ടി. വിശദാംശങ്ങള്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in).
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























