പ്രചാരണത്തിനായി ഉപയോഗിക്കുന്ന പോസ്റ്ററുകളില്‍ ഐഎഎസ് എന്ന് ഉപയോഗിച്ചു; ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. സരിന് വരണാധികാരിയുടെ നോട്ടീസ്

സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന പോസ്റ്ററുകളില്‍ ഐഎഎസ് എന്ന് ഉപയോഗിച്ചതിന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. സരിന് വരണാധികാരി നോട്ടീസയച്ചു.
കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന സരിന്‍ അഞ്ച് വര്‍ഷം മുമ്ബ് ഐഎഎസ് പദവി രാജിവച്ചതിനാല്‍ പേരിനൊപ്പം ഐഎഎസ് ഉപയോഗിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്ല്യമാണെന്നാണ് വരണാധികാരിയുടെ അഭിപ്രായം. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ നിരീക്ഷിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രത്യേക നിരീക്ഷക സംഘമാണ് ഇത് കണ്ടെത്തിയത്.
എന്നാല്‍ തന്‍റെ അറിവോടെയല്ല പോസ്റ്ററുകളില്‍ ഐഎഎസ് ഉപയോഗിച്ചതെന്ന വിശദീകരണമാണ് സരിന്‍ നല്‍കിയിരിക്കുന്നത്. സരിന്‍റെ മറുപടി ഉള്‍പ്പെടെ എല്ലാ വിശദാംശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി ഒറ്റപ്പാലം സബ് കളക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുക.
https://www.facebook.com/Malayalivartha

























