തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്; തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത്; തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്. തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത് എന്നും അദ്ദേഹം പറഞ്ഞു. ഒന്നും കിട്ടാത്തതു കൊണ്ടാണ് മുഖ്യമന്ത്രി മറ്റത്തൂരിനെ കുറിച്ച് പറയുന്നത്.
മറ്റത്തൂരില്‍ വിജയിച്ച രണ്ടു വിമതന്‍മാരില്‍ ഒരാളെ സി.പി.എം പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റുള്ളവരെല്ലാം ചേര്‍ന്ന് മറ്റൊരു വിമതന് പഞ്ചായത്ത് പ്രസിഡന്റാകാനുള്ള പിന്തുണ നല്‍കി. അത് പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമാണ്. അല്ലാതെ അവര്‍ ബി.ജെ.പിയില്‍ പോയിട്ടില്ല. മുഖ്യമന്ത്രിയുടെ ആഗ്രഹം അവര്‍ ബി.ജെ.പിയില്‍ പോകണമെന്നാണ് . ബി.ജെ.പിയെ ശക്തിപ്പെടുത്താനാണ് മുഖ്യമന്ത്രി നില്‍ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷായും മോദിയും എവിടെ ഒപ്പിട്ടു നല്‍കാന്‍ പറഞ്ഞാലും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി. എന്നിട്ടാണ് ഒരു പഞ്ചായത്തിലുണ്ടായ സംഭവത്തില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്. മറ്റത്തൂരിലെ കോണ്‍ഗ്രസുകാര്‍ ആരും ബി.ജെ.പിയില്‍ പോയിട്ടില്ല. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പിന്തുണ സ്വീകരിച്ചതു കൊണ്ടാണ് അവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി എടുത്തത്. അല്ലാതെ അവരാരും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. ബി.ജെ.പിക്ക് ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണ് ത് എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























