'പിണറായിക്ക് മുഖ്യമന്ത്രിയായി തുടര്‍ഭരണം, ബിജെപിക്ക് ഏഴോളം സീറ്റുകളില്‍ വിജയം'; സംസ്ഥാനത്ത് എല്‍ഡിഎഫ് - ബിജെപി രഹസ്യധാരണയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -ബിജെപി രഹസ്യധാരണയുണ്ടെന്ന ആരോപണം തെളിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടി. ബിജെപിയുമായി എല്‍ഡിഎഫിനാണ് ബന്ധമെന്നും ബാലശങ്കറിന്റെ ആരോപണം മറയ്ക്കാനാണ് മുഖ്യമന്ത്രിയുടെ ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
പിണറായിക്ക് മുഖ്യമന്ത്രിയായി തുടര്‍ഭരണം, ബിജെപിക്ക് ഏഴോളം സീറ്റുകളില്‍ വിജയം ഇതാണ് ഇരുകൂട്ടരും തമ്മിലുള്ള ധാരണയെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സര്‍ക്കാരിന്റെ ഓരോ അഴിമതികളും പുറത്തു കൊണ്ടുവന്ന ചര്‍ച്ചയാക്കിയ പ്രതിപക്ഷ നേതാവിനെ പിന്നിലാക്കാന്‍ ആണ് പി ആര്‍ ഏജന്‍സികളുടെ നീക്കമെന്നും അതാണ് സര്‍വേകളില്‍ കാണുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha

























