എല്ലാം ശുദ്ധ അസംബന്ധം... മാധ്യമങ്ങള്‍ പുറത്തുവിട്ട സ്വപ്‌നയുടെ മൊഴി തള്ളി സ്പീക്കര്‍

പി. ശ്രീരാമകൃഷ്ണന്‍ വിദേശത്ത് ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് തുടങ്ങാന്‍ ശ്രമിച്ചിരുന്നതായാണ് സ്വപ്‌നയുടെ മൊഴി. എന്നാല്‍ സ്വപ്‌നയുടെ മൊഴിയെന്ന പേരില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അന്വേഷണ രാഷ്ട്രീയ പ്രചാരകരുടെ വേഷം കെട്ടുകയാണെന്നും വിദേശത്ത് വിദ്യാഭ്യാസസ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചെന്ന കാര്യം അടിസ്ഥാന രഹിതമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ഒമാനില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീര്‍ അഹമ്മദിനെ പരിചയം ഉണ്ട്. പ്രവാസികളാ പലരേയും കാണാറുമുണ്ട്. പ്രവാസികളോടും അവരുടെ സംരംഭങ്ങളോടും ആദരവോടെ പെരുമാറുകയാണ് ചെയ്യാറുള്ളത്. അതിന്റെ പേരില്‍ അവിടെ എല്ലാം നിക്ഷേപമുണ്ടെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. ഷാര്‍ജാ ഷെയ്ഖിനെ കേരളത്തില്‍ നിന്നോ പുറത്ത് നിന്നോ ഒറ്റയ്ക്ക് ഒരിക്കലും കണ്ടിട്ടില്ല. കേരള സന്ദര്‍ശന വേളയില്‍ ഔദ്യോഗികമായ അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു. സ്വപ്‌ന നല്‍കിയതെന്നു പറയുന്ന മൊഴിയുടെ സത്യാവസ്ഥയും അന്വേഷണവിധേയമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യമായ ഭൂമി സൗജന്യമായി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി ചര്‍ച്ച നടത്തിയെന്നും തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന സുരേഷ് നല്‍കിയ മൊഴിയില്‍ പറയുന്നു. ക്രൈംബ്രാഞ്ചിനെതിരെ നല്‍കിയ ഹര്‍ജിയിലായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഡോളര്‍ കടത്ത് ഇതിന്റെ ഭാഗമാകാം എന്ന സംശയമാണ് ഇ.ഡി. ഉന്നയിക്കുന്നത്. അതിനാല്‍ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനാകുമോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha

























