ലൈഫ്മിഷന്‍ കേസില്‍ കസ്റ്റംസിന് മുന്നില്‍ വിനോദിനി ബാലകൃഷ്ണന്‍ ഇന്നും ഹാജരായില്ല; ചോദ്യം ചെയ്യലിനു ഹാജരാകാതെ ഒഴിഞ്ഞുമാറിയത് ഇത് രണ്ടാം തവണ

ലൈഫ്മിഷന്‍ കേസില്‍ ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ടു കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നില്‍ ഇന്നും ഹാജരായില്ല. ചോദ്യം ചെയ്യലിനു ഹാജരാകാതെ ഒഴിഞ്ഞുമാറിയത് ഇത് രണ്ടാം തവണയാണ്.
രാവിലെ 11ന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ പത്താം തീയതി വിനോദിനി കസ്റ്റംസിന് മുന്നില്‍ ഹാജരാകേണ്ടതായിരുന്നു. രണ്ട് തവണയും ഹാജരാകാത്തതിനാല്‍ വിനോദനിയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാനുള്ള നിയമപരമായ നടപടികള്‍ കസ്റ്റംസ് ഇനി തുടങ്ങിയേക്കുമെന്നാണു സൂചന. ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ കിട്ടുന്നതിന് കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യില്‍ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതില്‍ വിശദീകരണം നല്‍കാനാണ് വിനോദിനിയോട് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്. അഞ്ച് ഐ ഫോണുകളാണ് സന്തോഷ് ഈപ്പന്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിരുന്നത്. വിനോദിനി ബാലകൃഷ്ണന്‍ ഇതില്‍ ഏറ്റവും വില കൂടിയ ഐഫോണാണ് ഉപയോഗിച്ചിരുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഒരുലക്ഷത്തി പതിമൂവായിരത്തി തൊള്ളായിരം രൂപ വിലവരുന്ന ഐഫോണാണിത്.ഇതില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഉള്‍പ്പെടെ ഐ ഫോണുകള്‍ കൈപ്പറ്റിയ അഞ്ചു പേരെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























