'ന്യായ് പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും'; കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവുക എന്നത് തന്റെ ആഗ്രഹമാണെന്ന് രാഹുല്‍ ഗാന്ധി

കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവുക എന്നത് തന്റെ ആഗ്രഹമാണെന്ന് രാഹുല്‍ ഗാന്ധി. എന്നാല്‍ അതിന് കുറച്ചു കൂടി സമയം വേണ്ടി വരും. അതിനായുള്ള ശ്രമം താന്‍ തുടരുമെന്നും ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരുമ്ബാവൂരില്‍ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍, സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും രാഹുല്‍ ഗാന്ധി രംഗത്തെത്തി. സി.പി.എം ഉള്ളതെല്ലാം പാര്‍ട്ടിക്ക് മാത്രം കൊടുക്കരുതെന്നും കേരളത്തിന്റെ വികസനം കൂടി നോക്കണമെന്നും കോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് നല്‍കേണ്ട ജോലി സി.പി.എം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു.
ന്യായ് പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് രാഹുല്‍ ഗാന്ധി പാലായില്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും 72000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതിയെപ്പറ്റി അദ്ദേഹം ജനങ്ങളോട് വിശദീകരിച്ചു. പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം എത്തിയതായിരുന്നു രാഹുല്‍.
കോട്ടയം മണ്ഡലത്തിലെ ചിങ്ങവനത്ത് ഇന്നത്തെ പ്രചാരണം ആരംഭിച്ച രാഹുല്‍ ഗാന്ധി പുതുപ്പുള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് വോട്ട് തേടിയെത്തി. കാഞ്ഞിരപ്പള്ളിയിലും പാലായിലും കടുത്തുരുത്തിയിലും പിറവത്തും അദ്ദേഹം പ്രചാരണം നടത്തി.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറാകണം. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഈ രാജ്യത്ത് സ്വതന്ത്രമായും മനുഷ്യാന്തസ്സോടു കൂടിയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് പ്രധാന മന്ത്രിയ്ക്ക് കത്തയച്ചു.
https://www.facebook.com/Malayalivartha

























