കേന്ദ്രസര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്ക് സമ്മാനിക്കുന്നത് ദയാവധം: ജോസ് കെ. മാണി

കടുത്ത പ്രതിസന്ധിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് മുമ്പില്‍ എത്തി നില്‍ക്കുന്ന കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ദയാവധം സമ്മാനിക്കുന്ന നടപടിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണം.
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കേരളാ യൂത്ത് ഫ്രണ്ട് (എം) നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം. റബര്‍ ബോര്‍ഡ് മുഖേന ലഭ്യമാക്കുന്ന സബ്‌സിഡിയില്‍ നിന്ന് കേരളത്തിലെ കര്‍ഷകരെ ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം നെറികെട്ട കര്‍ഷകവഞ്ചനയാണ്. ഈ പ്രശ്‌നം ശാശ്വതമായി പരിഹരിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭപരിപാടിയിലേക്ക് കേരളാ കോണ്‍ഗ്രസ്സും, യൂത്ത് ഫ്രണ്ടും കടക്കുമെന്നും ജോസ് കെ.മാണി എം.പി പറഞ്ഞു.
രാജ്യത്തെ ആകെ റബര്‍ ഉല്‍പാദത്തിന്റെ 80 ശതമാനവും സംഭാവന ചെയ്യുന്ന കേരളത്തെ ഇത് ആദ്യമായാണ് സബ്‌സിഡിയില്‍ നിന്നും ഒഴിവാക്കുന്നത്.30 കോടി രൂപ സബ്‌സിഡി ഇനത്തില്‍ ഇപ്പോള്‍ കുടിശിക ഉണ്ട്. റബര്‍ ബോര്‍ഡിന്റെ കണക്കുസരിച്ച് കേരളത്തിലെ 5.75 ലക്ഷം ഹെക്ടര്‍ റബര്‍ കൃഷിയില്‍ 2 ലക്ഷം ഹെക്ടറിലെ കൃഷിയും റീപ്‌ളാന്റ് ചെയ്യേണ്ട സ്ഥിതിയിലാണ്. ഇതില്‍ പകുതി സബ്‌സിഡി ആദ്യത്തെ രണ്ട് വര്‍ഷം ആവശ്യമുള്ളതാണ്.
അങ്ങനെ കണക്കാക്കുമ്പോള്‍ അടുത്ത 2 വര്‍ഷത്തിനുള്ളില്‍ റീപ്‌ളാന്റിംഗ് സബ്‌സിഡി തന്നെ ഏതാണ്ട് 200 കോടി രൂപ ആവശ്യമാണ്. റബറിന്റെ വിലയിടിവ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന റബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടി സമ്മാനിക്കുകയാണ് ഡല്‍ഹിയിലെ ഭരണാധികാരികള്‍. പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ആദ്യദിനത്തില്‍ തന്നെ നരേന്ദ്രമോദിക്ക് കേരളാ കോണ്‍ഗ്രസ്സ് നല്‍കിയ നിവേദനം റബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം എന്നായിരുന്നു.
പ്രതിസന്ധി ശാശ്വതമായി പരിഹരിക്കുന്നതിനായി വിദേശത്ത് നിന്നുള്ള റബര്‍ ഇറക്കുമതി പൂര്‍ണ്ണമായും നിരോധിക്കണം. റബര്‍ 150 രൂപയ്ക്ക് സംഭരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അുവദിച്ച 300 കോടി രൂപയ്ക്ക് പുറമെ മാച്ചിങ്ങ് ഗ്രാന്റായി 500 കോടി രൂപ കൂടി കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി അുവദിക്കണം. റബര്‍ മേഖലയുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി, വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് അടക്കമുള്ള തോക്കന്മാര്‍ ിരവധി തവണ കേന്ദ്ര വാണിജ്യമന്ത്രിയേയും ഉന്നതഉദ്യോഗസ്ഥരേയും കാണുകയുണ്ടായി.
കോര്‍പ്പറേറ്റ് വിദേയത്വം മുഖമുദ്രയാക്കിയ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന ഉദാസീത വലിയൊരു തിരിച്ചടിയാണ് കേരളത്തിന് നല്‍കിയത്. ആവര്‍ത്തകൃഷി വ്യാപകമാക്കുന്നതിന് വേണ്ടി റബര്‍ ബോര്‍ഡ് വലിയൊരു പ്രചരണമാണ് കര്‍ഷകര്‍ക്ക് ഇടയില്‍ നടത്തിയത്. എന്നാല്‍ ഇപ്പോള്‍ കേരളത്തോട് കാട്ടിയിരിക്കുന്ന ഈ വഞ്ചന മാപ്പര്‍ഹിക്കാത്ത അപരാധമാണെന്നും ജോസ് കെ.മാണി എം.പി പറഞ്ഞു.
യൂത്ത് ഫ്രണ്ട് (എം) സംസ്ഥാ പ്രസിഡന്റ് അഡ്വ. പ്രിന്‍സ് ലൂക്കോസ് യിച്ച മാര്‍ച്ചില്‍ ജോയി എബ്രഹാം എം.പി, റോഷി അഗസ്‌റിന്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, ആന്റണി രാജു, ജോസഫ് എം.പുതുശ്ശേരി, കൊട്ടാരക്കര പൊന്നച്ചന്‍, ബെന്നി കക്കാട്, അഡ്വ.മുഹമ്മദ് ഇക്ക്ബാല്‍, മൈക്കിള്‍ ജയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























