കന്യാസ്ത്രീകള്‍ക്കെതിരായ സംഘ്പരിവാര്‍ ആക്രമണം ന്യൂനപക്ഷങ്ങളെ ചവിട്ടി മെതിക്കാനുമുളള സംഘ്പരിവാര്‍ കുപ്രചാരണത്തിന്റെ ഫലം; സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കന്യാസ്ത്രീകള്‍ക്കെതിരായ സംഘ്പരിവാര്‍ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.''കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരാക്കുന്നതും ന്യൂനപക്ഷങ്ങളെ ചവിട്ടി മെതിക്കാനുമുളള സംഘ്പരിവാര്‍ കുപ്രചാരണത്തിന്റെ ഫലമാണ്. ഇത്തരം ഭിന്നിപ്പിക്കുന്ന ശക്തികളെ പരാജയപ്പെടുത്താനും ആത്മപരിശോധന നടത്താനും തിരുത്തല്‍ നടപടി എടുക്കാനുമുള്ള സമയമാണ് ഇത്'' രാഹുൽ ട്വീറ്റ് ചെയ്തു.
ഈ മാസം 19നാണ് തിരുഹൃദയ സന്യാസിനി സമൂഹ (എസ്.എച്ച്)ത്തിെന്റ ഡല്‍ഹി പ്രൊവിന്‍സിലെ ഒരു മലയാളിയടക്കം നാലു കന്യാസ്ത്രീകളെ ഡല്‍ഹി നിസാമുദ്ദീന്‍ െറയില്‍വേ സ്റ്റേഷനില്‍നിന്ന് പിന്തുടര്ന്ന് ബജ്റംഗ്ദളുകാര്‍ അതിക്രമം കാട്ടിയത്.
രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോയതാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം. സന്യാസിനിമാരില്‍ ഒരാള്‍ ഡല്‍ഹി പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്ക് വിളിച്ച് വിവരം ധരിപ്പിച്ചപ്പോഴേക്കും ജയ് ശ്രീരാം, ജയ് ഹനുമാന് മുദ്രാവാക്യങ്ങള്‍ വിളി തുടങ്ങി. തങ്ങള്‍ ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചവരാണെന്നു പറഞ്ഞെങ്കിലും അംഗീകരിക്കാതെയായിരുന്നു ആക്രമണം.
https://www.facebook.com/Malayalivartha


























