കൊച്ചി മെട്രോയുടെ ടിക്കറ്റ് ബുക്കിംഗ് ഇനി ഓൺലൈനായി... കൊച്ചി വൺ ആപ്പ് മൊബൈൽ ആപ്ലിക്കേഷനിലൂടെ ടിക്കറ്റ് ബുക്കിംഗ് ചെയ്യാം...

കൊച്ചി മെട്രോയുടെ യാത്രക്കാർക്ക് മെട്രോ ടിക്കറ്റിനു വേണ്ടി ഇനി വരിയിൽ നിന്ന് ബുദ്ധിമുട്ടേണ്ട അവശ്യം വരുന്നില്ല. ടിക്കറ്റ് ബുക്കിംഗിനായി ആപ്പ് അവതരിപ്പിച്ച് കൊച്ചി മെട്രോ രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ന് വൈകീട്ടാണ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. കൊച്ചി വൺ ആപ്പ് (kochi1 app) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ടിക്കറ്റ് ബുക്കിംഗ് മാത്രമല്ല കൊച്ചി വൺ കാർഡ് ഓൺലൈനായി റീചാർജ് ചെയ്യുകയും ചെയ്യാൻ സാധിക്കും.
ഗുഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ ആപ്ലിക്കേഷൻ ലഭ്യമാണ്. ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിൽ ഇന്ന് നടന്ന ചടങ്ങിൽ സിനിമാ താരം റിമാ കല്ലിങ്കലാണ് കൊച്ചി വൺ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചത്.
കെഎംആർഎൽ എംഡി അൽകേഷ് കുമാർ ഐഎഎസ്, ആക്‌സിസ് ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ആനന്ത് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























