ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചു; വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തകര്‍ ശ്രദ്ധയോടെ തെരഞ്ഞെടുപ്പിനെ സമീപിച്ചില്ലെങ്കില്‍ ദു:ഖിക്കേണ്ടി വരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ശ്രദ്ധയോടെ തെരഞ്ഞെടുപ്പിനെ സമീപിച്ചില്ലെങ്കില്‍ ദു:ഖിക്കേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചു. 2016-ല്‍ 40,000ലേറെ വോട്ടുകള്‍ ഉണ്ടായിരുന്ന ബിജെപിക്ക് ഉപതെരഞ്ഞെടുപ്പില്‍ അത് 28,000ലേക്ക് ചുരുങ്ങി. കുറഞ്ഞ വോട്ട് മുഴുവന്‍ സിപിഎമ്മിനാണ് കിട്ടിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയില്‍ നിയമ നിര്‍മാണം നടത്തുമെന്ന് ബിജെപി പറയുന്നു. ശബരിമല നിയമ നിര്‍മാണം നടത്തണമെങ്കില്‍ അത് പാര്‍ലമെന്റിലാകാമല്ലോ? ബിജെപി അതിന് തയാറുണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു. പെട്രോളിയം വര്‍ധന ഇത്രയും ആകാന്‍ ഉണ്ടായ സാഹചര്യം എന്തെന്ന് ആദ്യം ബിജെപി വിശദീകരിക്കട്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷു കിറ്റിന്റെ പേര് പറഞ്ഞ് സംസ്ഥാനത്ത് നടക്കുന്നത് അധാര്‍മിക നടപടിയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പട്ടിണിപ്പാവങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്കുന്നതില് യുഡിഎഫോ കോണ്‍ഗ്രസോ എതിരല്ല. വിഷുവിന്റെ പേര് പറഞ്ഞ് കിറ്റ് നേരത്തെ കൊടുക്കുന്നത് അധാര്‍മ്മികമാണ്. വോട്ടര്‍മാരെ വോട്ട് ബാങ്ക് എന്നതിന് അപ്പുറം ബഹുമാനം കൊടുക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha


























