ഉന്നതര്‍ക്കായി ട്രാഫിക് നിയമം ലംഘിക്കരുതെന്ന് ഡി.ജി.പി

പോലീസ് ഉന്നതര്‍ക്കായി ട്രാഫിക് നിയമം ലംഘിക്കരുതെന്ന് ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ സര്‍ക്കുലര്‍. പോലീസ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സിഗ്‌നല്‍ ലൈറ്റുകള്‍ ഓഫ് ചെയ്യരുത്. ട്രാഫിക് സിഗ്‌നലുകള്‍ മറികടന്ന് പോലീസ് വാഹനങ്ങള്‍ കടന്നുപോകേണ്ട സാഹചര്യമുണ്ടായാല്‍ മുന്നറിയിപ്പ് സൈറണ്‍ നല്‍കണം. വി.ഐ.പികള്‍ക്കായി മുന്നറിയിപ്പില്ലാതെ സിഗ്‌നല്‍ ഓഫ് ചെയ്യുന്ന സാഹചര്യമുണ്ടാകരുത്. അങ്ങനെ സംഭവിച്ചാല്‍ അപകടങ്ങളുണ്ടാകും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ കടന്നുപോകുമ്പോള്‍ മാത്രമാണ് ട്രാഫിക് നിഗ്‌നലുകള്‍ ഓഫ് ചെയ്യാന്‍ അനുമതിയുള്ളത്. മന്ത്രിമാരും മറ്റ് വി.ഐ.പികളും കടന്നുപോകുന്നതിന് സിഗ്‌നല്‍ ലൈറ്റ് ഓഫ് ചെയ്യുന്നതിന് മുന്‍കൂര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























