'എന്‍.എസ്.എസിനെ വിരട്ടാന്‍ വരേണ്ട'; രാഷ്ട്രീയമായി ഇപ്പോഴും സമദൂരത്തിലാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍

എന്‍.എസ്.എസിനെയോ നേതൃത്വത്തെയോ വിരട്ടാന്‍ വരേണ്ടെന്നും ,രാഷ്ട്രീയമായി ഇപ്പോഴും സമദൂരത്തിലാണെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസ് ആവശ്യപ്പെട്ട മൂന്ന് വിഷയങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകാത്തതിനാലാണ് നിരന്തരം പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടെടുക്കണം, സാമ്ബത്തിക സംവരണം ഫലപ്രദമായി നടപ്പാക്കണം, മന്നത്തു പത്മനാഭന്റെ ജന്മദിനം നെഗോഷ്യബിള്‍
ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ ഇതിലൊന്നും അനുകൂല തീരുമാനമായിട്ടില്ല. സാമ്ബത്തിക സംവരണം സംസ്ഥാനത്ത് നടപ്പാക്കിയെന്ന് സര്‍ക്കാര്‍ ഘോരഘോരം അവകാശപ്പെടുമ്ബോഴും, മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാല്‍ പ്രയോജനം ഇതുവരെ ലഭിച്ചിട്ടില്ല. മന്നം ജയന്തിദിനമായ ജനുവരി 2 നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന അവധിദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പലതവണ നിവേദനം സമര്‍പ്പിച്ചെങ്കിലും വൈകാരികമായ ഈ വിഷയം നിസാരമായി കണ്ട് നിരസിക്കുകയായിരുന്നു. ഈ മൂന്ന് ആവശ്യങ്ങളിലും എന്ത് രാഷ്ട്രീയമാണുള്ളതെന്ന് എന്‍.എസ്.എസിനെ വിമര്‍ശിക്കുന്നവര്‍ വ്യക്തമാക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയോ മറ്റു വിവാദങ്ങളെയോ സംബന്ധിച്ച് എന്‍.എസ്.എസ്. ഒരിക്കലും പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























