Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊട്ടിച്ചിരിച്ച് ബിജെപി... ഒരു നേമം ഉണ്ടാക്കിയ പൊല്ലാപ്പില്‍ തലസ്ഥാനം കൂടോടെ പോകുമെന്ന് ചെന്നിത്തലയുടെ സ്വന്തം മനോരമ സര്‍വേ; തലസ്ഥാന ജില്ല കൂടോടെ എല്‍ഡിഎഫിനെ അനുകൂലിച്ചു; നേമവും തിരുവനന്തപുരവും ബിജെപിക്കെന്ന്; താരമായി കുമ്മനം രാജശേഖരനും നടന്‍ കൃഷ്ണ കുമാറും; മനോരമ സര്‍വേയോടെ ബിജെപിക്കാര്‍ ആവേശത്തില്‍

25 MARCH 2021 08:35 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഏറെ ആവേശത്തോടെ കണ്ട മനോരമയുടെ അഭിപ്രായ സര്‍വേയില്‍ ബിജെപിക്ക് തലസ്ഥാനത്ത് വന്‍ നേട്ടം. പാവങ്ങളുടെ ഗുജറാത്തായ നേമത്ത് കയറിക്കളിച്ച കോണ്‍ഗ്രസിന് ബിജെപി പണി കൊടുത്തു.

 

ഒരു നേമം ശ്രദ്ധിച്ചു തിരുവനന്തപുരം ജില്ല കൂടോടെ ഒഴുകി പോകും എന്ന സത്യമാണ് വരാന്‍ പോകുന്നത്. കടിച്ചതുമില്ല പിടിച്ചതുമില്ല എന്നതുപോലെയായി കോണ്‍ഗ്രസ്. വട്ടിയൂര്‍ക്കാവില്‍ നിന്നും ഓടിയൊളിച്ച മുരളീധരന്‍ നേരത്തെ വട്ടിയൂര്‍ക്കാവ് കളഞ്ഞു. ഇപ്പോള്‍ ശക്തനായി നേമത്ത് വന്ന മുരളീധരന്‍ അവിടേയും കാലിടറുമെന്നാണ് മനോരമ പറയുന്നത്. അതേസമയം ബിജെപിയുടെ കുമ്മനം രാജശേഖരന്‍ നേമത്തും നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരത്തും വിജയിക്കുമെന്നാണ് മനോരമ പറയുന്നത്. സ്ഥാനാര്‍ഥി ചിത്രം തെളിയും മുന്‍പാണ് സര്‍വേ നടത്തിയതെങ്കിലും ബിജെപിയെ സംബന്ധിച്ച് ഇത് വലിയ ആവേശമാണ്.

 



സംസ്ഥാനം ഉറ്റുനോക്കുന്ന നേമത്ത് അതി ശക്തമായ പോരാട്ടമെന്ന് മനോരമ ന്യൂസ് വിഎംആര്‍ അഭിപ്രായ സര്‍വെ. വളരെ നേരിയ മേല്‍ക്കൈ എന്‍ഡിഎക്കുണ്ട്.

0.10 ശതമാനത്തിന്റെ മേല്‍ക്കൈ മാത്രമാണത്. മാറി മറിഞ്ഞേക്കാം. സര്‍വേ കാലയളവിലെ അഭിപ്രായപ്രകാരം യുഡിഎഫാണ് മൂന്നാം സ്ഥാനത്താണ്. കെ. മുരളീധരന്‍ സ്ഥാനാര്‍ഥിയായി എത്തുന്നതിന് മുന്‍പാണ് ഈ സര്‍വേ നടത്തിയത് എന്നത് ഏറെ പ്രധാനമാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ അതിശക്തമായ മല്‍സരമെന്നും സര്‍വെ. മണ്ഡലത്തില്‍ നേരിയ മേല്‍ക്കൈ എന്‍ഡിഎക്കാണെന്നും സര്‍വെ പറയുന്നു. സിറ്റിങ് സീറ്റില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രവചനം.

 



തിരുവനന്തപുരം മണ്ഡലത്തില്‍ അതിശക്തമായ മല്‍സരമെന്നാണ് സര്‍വെ പറയുന്നത്. മണ്ഡലത്തില്‍ നേരിയ മേല്‍ക്കൈ എന്‍ഡിഎക്കാണെന്നും സര്‍വെ പറയുന്നു. സിറ്റിങ് സീറ്റില്‍ യുഡിഎഫിന്റെ വിഎസ് ശിവകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രവചനം.

കഴക്കൂട്ടം മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നിലെന്നാണ് സര്‍വേ. സര്‍വേ നടത്തിയ കാലയളവില്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും സ്ഥാനാര്‍ഥി ആയില്ലെന്നത് പ്രത്യേകം ഓര്‍ക്കണം. ഈ കാലയളവില്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ തന്നെയാണ്. മൂന്നാം സ്ഥാനത്താണ് യുഡിഎഫ്. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ എന്ന് ചോദ്യത്തിന് കഴക്കൂട്ടം പ്രതികരിച്ചത് കൂടി നോക്കാം. 45 ശതമാനം പേരും തിരഞ്ഞെടുപ്പ് വിഷയമാണ് എന്ന് രേഖപ്പെടുത്തി. 30 ശതമാനം പേര്‍ ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല എന്ന് കരുതുന്നു. 25 ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

 



വട്ടിയൂര്‍കാവില്‍ എല്‍ഡിഎഫ് മുന്നിലെന്നാണ് സര്‍വേ. അവിടെയും സര്‍വേ കാലത്ത് യുഡിഎഫിന് സ്ഥാനാര്‍ഥി ആയിട്ടില്ല. ഇവിടെ സിറ്റിങ് എംഎല്‍എയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തിന് മറുപടി ഇങ്ങനെ: ഏറ്റവും മികച്ചതാണെന്ന് 11.36 ശതമാനം പേരും മികച്ചതാണെന്ന് 49.43 ശതമാനം പേരും വിലയിരുത്തി. ശരാശരി എന്ന് പറഞ്ഞതും 35.22 ശതമാനം പേര്‍ . മോശം എന്ന് പറഞ്ഞത് 3.40 ശതമാനം േപരാണ്. വളരെ മോശമെന്ന് അഭിപ്രായപ്പെട്ടവര്‍ 0.56 ശതമാനം.

വര്‍ക്കലയില്‍ സര്‍വേ പ്രകാരം എല്‍ഡിഎഫ് മുന്നിലെന്ന് മനോരമ ന്യൂസ് വിഎംആര്‍ സര്‍വേ ഫലം. സാമാന്യം നല്ല മാര്‍ജിനിലാണ് മുന്നിലുള്ളത്. യുഡിഎഫിന്റെ സ്ഥാനാര്‍ഥി ആകുന്നതിന് മുന്‍പാണ് സര്‍വേ എന്നത് പ്രധാനമാണ്. ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്നാണ് സര്‍വേ. ചിറയിന്‍കീഴില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്ന് സര്‍വേ പറയുന്നു. നെടുമങ്ങാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്ന് സര്‍വേ പറയുന്നു.

 

 

വാമനപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്ന് സര്‍വേ പറയുന്നു. അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം? എന്ന ചോദ്യത്തോട് വാമനപുരം പ്രതികരിച്ചത് ഇങ്ങനെ: ഘഉഎനെ 43 ശതമാനം പേര്‍ പിന്തുണച്ചു. 26 ശതമാനം പേര്‍ ഡഉഎ നെ പിന്തുണച്ചു. ചഉഅയെ പിന്തുണച്ചത് 20 ശതമാനം പേരാണ്. 11 ശതമാനം പേരും മറ്റുകക്ഷികളെ പിന്തുണയ്ക്കുന്നു.

അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം? എന്ന ചോദ്യത്തിന് വര്‍ക്കലയിലെ വോട്ടര്‍മാര്‍ക്ക് എല്‍ഡിഎഫിനെയാണ് കൂടുതല്‍ വിശ്വാസം. 57 ശതമാനം പേര്‍ പിന്തുണച്ചു. യുഡിഎഫിനൊപ്പം 35 ശതമാനം പേര്‍ അണിനിരന്നപ്പോള്‍ 7 ശതമാനത്തിന്റെ പിന്തുണ മാത്രമേ എന്‍ഡിഎയ്ക്കുള്ളു. 1 ശതമാനം മറ്റുകക്ഷികള്‍. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ? എന്ന ചോദ്യത്തിന് നെടുമങ്ങാട് നല്‍കിയ ഉത്തരം: 37 ശതമാനം പേരും തിരഞ്ഞെടുപ്പ് വിഷയമാണ് എന്ന് രേഖപ്പെടുത്തി. 30 ശതമാനം പേര്‍ ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല എന്ന് കരുതുന്നു. 33 ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

 



എന്തായാലും ശോഭ സുരേന്ദ്രന്‍ കൂടി വന്നതോടെ തലസ്ഥാനം ബിജെപി ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. മനോരമ പറയുന്ന പോലെ നേമം കാരണം തലസ്ഥാനം പോയാല്‍ കോണ്‍ഗ്രസിന്റെ നാശമായിരിക്കും. പല തലകളും ഉരുളും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (7 minutes ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (20 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (29 minutes ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (39 minutes ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (48 minutes ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (59 minutes ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (1 hour ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്  (2 hours ago)

ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി 19 യാത്രക്കാര്‍ക്ക് പരിക്ക്  (2 hours ago)

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം: പ്രതികൂല കാലാവസ്ഥ കാരണം സ്പാനിഷ് ടീമിന്റെ പരിശീലനം നിര്‍ത്തിവച്ചു  (3 hours ago)

Malayali Vartha Recommends