പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം; ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യമുന്നയിച്ചാണ് വിജയ് ആരാധകര്‍

താന്‍ എന്നെങ്കിലും സിഎം ആവുകയാണെങ്കില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നവ്യ പട്ടുസാരിയുമുടുത്ത് നിറകണ്ണുകളോടെ മുന്‍ നിരയിലുണ്ടാകണം എന്ന് ധ്യാന്‍. പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം തമിഴകത്ത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി വിജയ്‌യെയും നടി തൃഷയെയും പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗമാണ് തമിഴ്‌നാട്ടിലെ ജനവികാരത്തെ സ്പര്‍ശിച്ചത്.
നവ്യ നായര്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ മുരളീധരന്‍ സംവിധാനം ചെയ്യുന്ന 'വിസിറ്റര്‍' എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ ചടങ്ങിനിടെയാണ് ആരാധകരെ ചൊടിപ്പിച്ച പരാമര്‍ശം ഉണ്ടായത്. ചെറുപ്പത്തില്‍ നവ്യാ നായരോട് ആരാധന ഉണ്ടായിരുന്നതായി ധ്യാന്‍ ശ്രീനിവാസന്‍ മുമ്പ് അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനിയിക്കുന്നത്.
താന്‍ എന്നെങ്കിലും സിഎം ആവുകയാണെങ്കില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നവ്യ പട്ടുസാരിയുമുടുത്ത് നിറകണ്ണുകളോടെ മുന്‍ നിരയിലുണ്ടാകണം എന്നാണ് ധ്യാന്‍ പറഞ്ഞത്. വിജയ്‌യും തൃഷയും തമ്മിലുള്ള സൗഹൃദത്തെ ഉപമിച്ചായിരുന്നു ധ്യാനിന്റെ പ്രസംഗം. ഇത് കേട്ട് നവ്യ നായര്‍ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഇത് വിജയ്‌യെയും തൃഷയെയും ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന വാദവുമായാണ് തമിഴ്‌നാട്ടില്‍ ധ്യാനിനെതിരെ വ്യാപക പ്രതിഷേധമുയരുന്നത്. ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യമുന്നയിച്ചാണ് വിജയ് ആരാധകര്‍ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha

























