പ്രിയ ഇച്ചാക്കയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ മറ്റ് താരംഗങ്ങള്‍ക്കും മോഹന്‍ലാല്‍ ആശംസകളറിയിച്ചു

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടിക്ക് ലഭിച്ചതില്‍ ആശംസകള്‍ അറിയിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്ത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു മോഹന്‍ലാല്‍ ആശംസ അറിയിച്ചത്. ദേശീയ പുരസ്‌കാരത്തിലെ മലയാളി തിളക്കങ്ങളെയെല്ലാം അദ്ദേഹം അഭിനന്ദിച്ചിട്ടുണ്ട്.
'ഭ്രമയുഗത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രിയ ഇച്ചാക്കയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇത് നമുക്കെല്ലാവര്‍ക്കും അഭിമാന നിമിഷമാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ വൈക്കം വിജയലക്ഷ്മിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. വൈക്കം വിജയലക്ഷ്മിയുടെ അസാധാരണ കഴിവിനുള്ള അംഗീകാരമാണ് ഇത്. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം നേടിയ ഷെഹ്നാദ് ജലാലിനും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'ഫെമിനിച്ചി ഫാത്തിമ'യുടെ സംവിധായകന്‍ ഫാസില്‍ മുഹമ്മദിനും അതിലെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. കാര്‍ത്തിക് ആര്യന്‍, യാമി ഗൗതം, ധനുഷ്, 72ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ എല്ലാ കലാകാരന്മാര്‍ക്കും സംവിധായകര്‍ക്കും ടെക്‌നീഷ്യന്‍സിനും അഭിനന്ദനങ്ങള്‍' മോഹന്‍ലാല്‍ കുറിച്ചു.
https://www.facebook.com/Malayalivartha

























