Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..

18 JULY 2026 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

അറസ്റ്റും ജയിലും മാത്രമല്ല പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ കാത്തിരിക്കുന്നത്. കരിമണല്‍ കമ്പനിയില്‍ നിന്നുള്‍പ്പെടെ അനധികൃതമായി വന്നുകൊണ്ടിരുന്ന മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി തീരുമാനിച്ചിരിക്കുന്നു. കോടിക്കണക്കിന് രൂപ വീണാ വിജയന്‍  പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു. സ്വര്‍ണം, വജ്രം ആഭരണങ്ങളും ലക്ഷങ്ങളുടെ വസ്ത്രങ്ങള്‍ ഇവര്‍ വാങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സി.എം.ആര്‍.എല്‍.-എക്‌സാലോജിക് പണമിടപാടുകേസില്‍ ഉടന്‍തന്നെ  സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു.

 

ഇ തിനൊപ്പം തന്നെ വീണയെ അടുത്തയാഴ്ച ഇഡി വിളിച്ചുവരുത്തി അറസ്റ്റുചെയ്യും. ഇതിനുള്ള നടപടിക്രമങ്ങള്‍ കൊച്ചി ഇ.ഡി. ഓഫീസില്‍ അവസാനഘട്ടത്തിലാണ്. ഇ.ഡി. ഉദ്യോഗസ്ഥസംഘം ഈ മാസമാദ്യം കണ്ണൂരിലെ പിണറായിയിലെ  പാതിരിയാട് വില്ലേജുകളിലെത്തി പരിശോധന നടത്തിയപ്പോള്‍ പിണറായി-പാറപ്രം റോഡില്‍ വീണയുടെ പേരില്‍ 80 സെന്റ് സ്ഥലമുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. കോടികള്‍ വിലയുള്ള ഈ സ്ഥലം വാങ്ങാന്‍ എങ്ങനെ പണമുണ്ടായി എന്നതില്‍ വ്യക്തമായ ഉത്തരമില്ല. പാതിരിയാട് വില്ലേജില്‍ പിണറായി വിജയന്റെ വീടിനോട് ചേര്‍ന്നുള്ള സ്ഥലവും അന്ന് ഇ.ഡി. ഉദ്യോഗസ്ഥസംഘം പരിശോധിച്ചപ്പോല്‍ ഇതും വീണാ തായ്കണ്ടിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു.

സി.എം.ആര്‍.എല്‍. കമ്പനിയില്‍ ആദായനികുതി വകുപ്പ് 2019 ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 130 കോടിരൂപയുടെ വ്യാജ ചെലവുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ വീണയുടെ എക്‌സാലോജിക്ക് കമ്പനിക്ക് ഐ.ടി. കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ പേരില്‍ നല്‍കിയ 2.78 കോടി രൂപയുടെ വ്യാജ പെയ്മന്റുകളും ഉള്‍പ്പെടും.കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനമായ എക്സാലോജിക്കും ശശിധരന്‍ കര്‍ത്തയും സിഎംആര്‍എല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നല്‍കാതെ വീണീ വിജയന്‍ 2.70 കോടി രൂപ കരിമണല്‍ കമ്പനിയില്‍നിന്ന്  കൈപ്പറ്റിയെന്നാണ്  അന്വേഷണത്തില്‍ കണ്ടെത്തിയത്.  

 

വീണയ്ക്കും കൂട്ടുപ്രതികള്‍ക്കും പ്രതികള്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കേസിന്റെ ഭാഗമായി വീണ കോടതിയില്‍ വിചാരണ നേരിടേണ്ടി വരും. പിണറായി വിജയന്റെ  മകള്‍ വീണ ടി, സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി.സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന് അനുമത നല്‍കിയിരിക്കുന്നത്. വീണ സിഎംആര്‍എല്ലില്‍ നിന്നും എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്നുമാണ് ഈ പണം കൈപ്പറ്റിയത്. ശശിധരന്‍ കര്‍ത്തയും ഭാര്യയുമാണ് എംപവര്‍ ഇന്ത്യാ കമ്പനിയുടെ ഡയറക്ടര്‍മാര്‍.

 

സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിലാണ് വീണ തൈക്കണ്ടിക്കും ശശിധരന്‍ കര്‍ത്തയ്ക്കും എക്സലോജിക്കിനും സിഎംആര്‍എല്ലിനും എതിരെ കേസെടുത്തിരിക്കുന്നത്.വീണാ വിജയനെ  രണ്ട് വട്ടംം ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റിനു നീക്കം. എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലിന് എന്ത് സേവനം നല്‍കിയെന്നതില്‍ വീണയുടെയും, സിഎംആര്‍എല്‍ ഉടമകളും ഉദ്യോഗസ്ഥരും നല്‍കിയ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍ .പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ടതാണ് മാസപ്പടി കേസ്.

ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക വീണയുടെ കമ്പനിക്ക് പ്രതിഫലം നല്‍കിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.കരിമണല്‍ ഖനനം നടത്തുന്ന സിഎംആര്‍എല്‍ കമ്പനിയുടെ തടസമില്ലാത്ത പ്രവര്‍ത്തനത്തിന് പണം നല്‍കിയെന്നാണ് ആരോപണം. പല രാഷ്ട്രീയ നേതാക്കള്‍ക്കുള്‍പ്പെടെ പണം നല്‍കിയെങ്കിലും കൂടുതല്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജികിനാണെന്നാണ് പരാതി.2019 ജനുവരിയില്‍ ആദായ നികുതി വകുപ്പ് സിഎംആര്‍എല്ലില്‍ നടത്തിയ റെയ്ഡില്‍ 132.82 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.

 

ഇതില്‍ 1.72 കോടി രൂപയാണ് വീണ വിജയന്റെയും എക്സാലോജിക് കമ്പനി അക്കൗണ്ടിലേക്കും എത്തിയെന്നാണ് കണ്ടെത്തല്‍. കൂടാതെ വീണയുടെ കമ്പനിക്ക് ലഭിച്ച പണത്തിന്റെ രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. എക്സാലോജിക്കിന് നല്‍കിയ 1.72 കോടി യാതൊരു സേവനവും നല്‍കാതെ വാങ്ങിയ നിയമവിരുദ്ധ പണമാണെന്നുമാണ് എസ്എഫ്‌ഐഒയുടെ കണ്ടെത്തല്‍. 2024ല്‍ എക്സാലോജിക് കമ്പനി, കമ്പനീസ് നിയമത്തിലെ സെക്ഷന്‍ 188, സെക്ഷന്‍ 448 എന്നിവ ലംഘിച്ചതായി കണ്ടെത്തുകയും തുടര്‍ന്ന് ഇഡി അന്വോഷണം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (35 minutes ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (1 hour ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (2 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (2 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (4 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (4 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (4 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (4 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (5 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (5 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends