കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവാണ് മരിച്ചത്. ഇന്ന് രാവിലെ മൂന്നുമണിയോടെയാണ് യുവാവിനെ ചോരവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴുത്തിലും വയറിനുവശത്തുമായി വെട്ടേറ്റ പാടുകളുണ്ട്. വീടിന് പുറത്തായി നിർമ്മിച്ചിരിക്കുന്ന മുറിയിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിലുളളത്.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് പ്രദേശത്ത് നടക്കുന്ന പരിശോധനകളിൽ ബിജു പൊലീസിന് വിവരം നൽകാറുണ്ടായിരുന്നെന്നാണ് സൂചനകൾ. ഇത് സംബന്ധിച്ചുള്ള വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പരിശോധിച്ചു വരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha
























