കൊല്ലാതിരിക്കാന്‍ പറ്റോ... ചെന്നിത്തലയുടെ ഭാഷയില്‍ പറഞ്ഞാല്‍ മാധ്യമങ്ങള്‍ പരസ്യം വാങ്ങി തന്നെ അപമാനിക്കാന്‍ നോക്കുന്നു; പരാതി നല്‍കിയിട്ടും കോണ്‍ഗ്രസുകാരെ എന്നും അനുകൂലിക്കുന്ന മനോരമയും കാലുമാറി; ജനപ്രീതിയില്‍ ചെന്നിത്തല ഏറെ പിന്നില്‍; ആദ്യം പിണറായി രണ്ടാമത് ഉമ്മന്‍ ചാണ്ടി മൂന്നാമത് കെകെ ശൈലജ ടീച്ചര്‍

വെളുക്കും നേരെ വെള്ളം കോരിയിട്ടും ഫലമെല്ലാം ഉമ്മന്‍ ചാണ്ടി കൊണ്ടു പോകുന്ന സങ്കടത്തിലാണ് ഉമ്മന്‍ ചാണ്ടി. ഒന്നും ചെയ്യാതിരുന്നിട്ടും എല്ലാ സര്‍വേകളിലും ഉമ്മന്‍ ചാണ്ടിയാണ് കോണ്‍ഗ്രസുകാരില്‍ മുമ്പില്‍.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാകട്ടെ ഏറെ പിന്നിലുമാണ്. ഇതോടെയാണ് മാധ്യമങ്ങള്‍ തന്നെ അപമാനിക്കുന്നു എന്ന് പറഞ്ഞ് ചെന്നിത്തല പരാതിയുമായി രംഗത്തെത്തിയത്. ഇപ്പോള്‍ മനോരമ ഫലത്തിലും ചെന്നിത്തല ഏറെ പിന്നിലാണ്.
ഏറ്റവും മികച്ച മുഖ്യമന്ത്രി ആര് എന്ന് ചോദ്യത്തിന് മികച്ച പിന്തുണ നേടിയത് പിണറായി വിജയന്‍ തന്നെയാണ്. 39 ശതമാനം പേരാണ് അദ്ദേഹത്തെ മനോരമ ന്യൂസ് വിഎംആര്‍ അഭിപ്രായസര്‍വേയില്‍ പിന്തുണച്ചത്. 26 ശതമാനം പേര്‍ ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ചു.
കെ.കെ ശൈലജയ്ക്ക് 12 ശതമാനം പേര്‍ വോട്ട് ചെയ്തു. എന്നാല്‍ രമേശ് ചെന്നിതലയ്ക്ക് 11 ശതമാനം മാത്രമാണ്. ബിജെപി നേതാക്കളായ കെ.സുരേന്ദ്രന് അഞ്ച് ശതമാനം പേരും വി.മുരളീധരന് മൂന്ന് ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സര്‍വേയില്‍ പിന്തുണച്ചു.
കേരളത്തില്‍ പിണറായി സര്‍ക്കാരിന് തുടര്‍ഭരണ സാധ്യതയെന്ന് മനോരമ ന്യൂസ് വി.എം.ആര്‍ അഭിപ്രായ സര്‍വേയുടെ അന്തിമഫലം. എല്‍.ഡി.എഫിന് 77 മുതല്‍! 82 വരെ സീറ്റുകളിലും യു.ഡി.എഫിന് 54 മുതല്‍ 59 വരെ സീറ്റുകളിലും മുന്നേറ്റമുണ്ടാക്കാനാവുമെന്നാണ് സര്‍വെയുടെ പ്രവചനം. എന്‍ഡിഎയ്ക്ക് മൂന്നുസീറ്റ് വരെയും മറ്റ് കക്ഷികള്‍ക്ക് ഒരുസീറ്റും ലഭിച്ചേക്കാം.
തുടര്‍ഭരണപ്രതീക്ഷയും അഴിമതിഭരണത്തിന്റെ അന്ത്യവും രാഷ്ട്രീയലക്ഷ്യങ്ങളായി നേര്‍ക്കുനേര്‍ പോരടിക്കുന്ന തിരഞ്ഞെടുപ്പ് കളത്തില്‍ സര്‍ക്കാരിന്റെ നില ഭദ്രമാകാനുള്ള സാധ്യതയാണ് മനോരമ ന്യൂസ് വി.എം.ആര്‍ അഭിപ്രായ സര്‍വെയുടെ അന്തിമഫലം വ്യക്തമാക്കുന്നത്. 140 മണ്ഡലങ്ങളിലെ രാഷ്ട്രീയ ബലാബലത്തില്‍ 77 മുതല്‍ 82 വരെ സീറ്റുകളുമായി എല്‍.ഡി.എഫ് അധികാരത്തിലേക്ക് മുന്നേറാനുള്ള സാധ്യതയ്ക്കാണ് സര്‍വെ അടിവരയിടുന്നത്. യു.ഡി.എഫിന് 54 മുതല്‍ 59 വരെ സീറ്റുകളില്‍ മുന്നിലെത്താന്‍ കഴിഞ്ഞേക്കുമെന്നും സര്‍വെ കണ്ടെത്തുന്നു. എന്‍.ഡിഎ മൂന്നിടങ്ങളിലും മറ്റുള്ളവര്‍ ഒരിടത്തും മുന്നിലെത്തും. ശാസ്ത്രീയമായ വിവരവിശകലനങ്ങളില്‍ ചൂണ്ടിക്കാട്ടപ്പെടുന്ന, സംഭവിക്കാന്‍ സാധ്യതയുള്ള വ്യതിയാന സാധ്യത ഈ സര്‍വെയില്‍ മൂന്ന് ശതമാനമാണ്. അത് സര്‍ക്കാരിന് പ്രതികൂലമായി വ്യതിചലിച്ചാലും എല്‍.ഡി.എഫിന് 77 സീറ്റുകളിലും യു.ഡി.എഫിന് 59 സീറ്റുകളിലും മുന്നേറ്റമുണ്ടാക്കാനാവുമെന്നും സര്‍വെ പ്രവചിക്കുന്നു.
എല്‍.ഡി.എഫ് കോഴിക്കോട്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ നേടിയ സമ്പൂര്‍ണമായ മേല്‍ക്കൈ സാധ്യതയാണ് കടുത്ത മല്‍സരത്തിനിടയിലും അന്തിമഫലത്തില്‍ പ്രതിഫലിച്ചത്. ഇടുക്കിയിലെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നേറ്റത്തിന്റെ സൂചനകളാണ് നല്‍കിയത്. തിരുവനന്തപുരം ജില്ലയില്‍ ഒരു സീറ്റില്‍ പോലും യു.ഡി.എഫിന്റെ മുന്നേറ്റസാധ്യത ചൂണ്ടിക്കാട്ടപ്പെട്ടില്ല.
മഞ്ചേശ്വരം, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് എന്‍.ഡി.എയ്ക്ക് അനുകൂലമായ സാധ്യതകള്‍ സര്‍വെ കണ്ടെത്തിയത്. പൂഞ്ഞാറില്‍ മൂന്ന് മുന്നണികള്‍ക്കും പുറത്തുള്ള സ്ഥാനാര്‍ഥിക്ക് അനുകൂലമായ പശ്ചാത്തലം സര്‍വെ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനവ്യാപകമായി നടത്തിയ സര്‍വെയില്‍ എല്‍.ഡി.എഫിനെ 43.65 ശതമാനം വോട്ടര്‍മാര്‍ പിന്തുണച്ചു.
യു.ഡി.എഫിനൊപ്പം 37.37 ശതമാനവും എന്‍.ഡി.എയ്ക്ക് 16.46 ശതമാനവും മറ്റുള്ളവര്‍ക്ക് 2.52 ശതമാനവും വോട്ടര്‍മാരുടെ പിന്തുണലഭിച്ചു. മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനായ നേതാവ് പിണറായി വിജയനാണെന്ന് സര്‍വെയില്‍ പങ്കെടുത്ത 39 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. ഇവിടേയും ചെന്നിത്തല ഏറെ പുറകിലായതോടെ വലിയ നിരാശയിലാണ്. ആ നിരാശ ഇന്ന് പൊട്ടിത്തെറിയാക്കി ചെന്നിത്തല മാറ്റും.
"
https://www.facebook.com/Malayalivartha

























