Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണാകാന്‍ ആഗ്രഹിച്ച സഹോദരനുമായി വാക്കേറ്റത്തിനൊടുവില്‍ കയ്യാങ്കളിയിലെത്തി... തലയ്ക്കു അടിയേറ്റ് ബോധരഹിതനായ ജെറിനെ ജസ്റ്റിന്‍ കുളിപ്പു കിടത്തിയശേഷം ഒന്നുമറിയാത്തതു പോലെ പുറത്തു പോയി,ഒടുവില്‍ മാതാപിതാക്കള്‍ എത്തി ആശുപത്രിയില്‍ എത്തിച്ചു, ചികിത്സയിലിരിക്കെയാണ് മരണം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ സഹോദരന്‍ അറസ്റ്റില്‍

25 MARCH 2021 07:27 AM IST
മലയാളി വാര്‍ത്ത

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണാകാന്‍ ആഗ്രഹിച്ച സഹോദരനുമായി വാക്കേറ്റത്തിനൊടുവില്‍ കയ്യാങ്കളിയിലെത്തി... തലയ്ക്കു അടിയേറ്റ് ബോധരഹിതനായ ജെറിനെ ജസ്റ്റിന്‍ കുളിപ്പു കിടത്തിയശേഷം ഒന്നുമറിയാത്തതു പോലെ പുറത്തു പോയി,ഒടുവില്‍ മാതാപിതാക്കള്‍ എത്തി ആശുപത്രിയില്‍ എത്തിച്ചു, ചികിത്സയിലിരിക്കെയാണ് മരണം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ സംഭവിച്ചത്....

സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജ്യേഷ്ഠന്‍ അറസ്റ്റിലായി. തണ്ണിത്തോട് മൂഴി കുഞ്ഞിനാംകുഴി കോട്ടയ്ക്ക് സമീപം ചരിവുകാല പുത്തന്‍വീട്ടില്‍ ജസ്റ്റിന്‍ സി.എബി (28) ആണ് അറസ്റ്റിലായത്.



ജസ്റ്റിന്റെ സഹോദരന്‍ ജെറിന്‍ (23) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. വിറകു കൊണ്ട് തലയ്ക്ക് അടിച്ചായിരുന്നു കൊലപാതകം. തലയ്ക്കു അടിയേറ്റ് ഗുരുതരാവസ്ഥലിയാ ജെറിന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഫെബ്രുവരി 25നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണാകാന്‍ ജെറിന്‍ ആഗ്രഹിച്ചിരുന്നു. ഈ വിഷയത്തെ ചൊല്ലി ജെറിനും ജസ്റ്റിനും തമ്മില്‍ വാക്കേറ്റമുണ്ടായി. ഈ സമയം വീട്ടില്‍ അച്ഛനും അമ്മയും ഇല്ലായിരുന്നു. വാക്കുതര്‍ക്കത്തിന് ഒടുവില്‍ ജസ്റ്റിന്‍ സമീപത്തുണ്ടായിരുന്ന വിറകെടുത്ത് ജെറിനെ തലയ്ക്കു അടിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ജെറിന്‍ ബോധരഹിതനായി മറിഞ്ഞു വീഴുകയായിരുന്നു.

 



ഈ സംഭവത്തിനു ശേഷം ജസ്റ്റിന്‍ ജെറിനെ കുളിപ്പിച്ചു കിടത്തി. പിന്നീട് ഒന്നും സംഭവിക്കാത്തതുപോലെ പുറത്തേക്കു പോകുകയും ഇടയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും ചെയ്തു. ഈ സമയമെല്ലം ജസ്റ്റിന്‍ ബോധരഹിതനായി വീട്ടില്‍ കിടക്കുകയായിരുന്നു. തണ്ണിത്തോട് ബസ് സ്റ്റാന്‍ഡില്‍ കട നടത്തുന്ന മാതാപിതാക്കള്‍ വൈകിട്ട് എത്തിയപ്പോള്‍ ജെറിന്‍ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. ഈ സമയത്ത് ജസ്റ്റിന്‍ അവിടെ ഇല്ലായിരുന്നു.

അപസ്മാരം വന്നതാകാമെന്നു കരുതി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ നിന്ന് കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യ നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ ചികിത്സയിലിരിക്കെ ഈ മാസം അഞ്ചിനാണ് ജെറിന്റെ മരണം സംഭവിച്ചത്.

 



ജെറിന്‍ മരിക്കുന്നതുവരെ ജസ്റ്റിന്‍ സാധാരണപോലെ ആശുപത്രിയില്‍ വരുകയും പോകുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവത്തില്‍ വഴിത്തിരിവ് ഉണ്ടായത്. ജെറിന്റെ തലയ്ക്കേറ്റ ക്ഷതത്തിന്റെ ആഘാതത്തിലാണു മരണമെന്നു കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്.

സംഭവ ദിവസം വീട്ടിലുണ്ടായിരുന്ന ജസ്റ്റിനെ ചോദ്യം ചെയ്തതോടെ പരസ്പരവിരുദ്ധമായ മൊഴിയാണ് ഇയാള്‍ നല്‍കിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ജെറിന്റെ തലയ്ക്ക് അടിക്കാന്‍ ഉപയോഗിച്ച വിറക് വീട്ടിലെ അലമാരയുടെ മുകളില്‍നിന്നു പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഇതോടെ ജസ്റ്റിന്‍ കുറ്റം സമ്മതിച്ചു.

 



വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ജസ്റ്റിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ ജസ്റ്റിനെ പൊലീസ് റിമാന്‍ഡ് ചെയ്തു.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (8 minutes ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (21 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (30 minutes ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (40 minutes ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (49 minutes ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (1 hour ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്  (2 hours ago)

ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി 19 യാത്രക്കാര്‍ക്ക് പരിക്ക്  (2 hours ago)

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം: പ്രതികൂല കാലാവസ്ഥ കാരണം സ്പാനിഷ് ടീമിന്റെ പരിശീലനം നിര്‍ത്തിവച്ചു  (3 hours ago)

Malayali Vartha Recommends